കൊൽക്കത്ത∙ ബംഗാളി നടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ കസ്ബ മേഖലയിലെ ഫ്ലാറ്റിൽ രണ്ടു ദിവസം പഴകിയ നിലയിലാണു ബിതാസ്ത സാഹയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ പല സ്ഥലങ്ങളിലും പരുക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്ന് അമ്മ ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. നിരവധിത്തവണ മുട്ടിയിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് അമ്മയും അയൽക്കാരും പൊലീസിനെ അറിയിക്കുകയായിരുന്നു. വാതിൽ ചവിട്ടിത്തുറന്ന് പൊലീസ് അകത്തുകയറിയപ്പോൾ സീലിങ്ങിൽനിന്നു തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതേസമയം, ആത്മഹത്യയാണെന്നു കരുതുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷമേ അന്തിമ നിഗമനത്തിലെത്തൂയെന്നും പൊലീസ് അറിയിച്ചു.
ബംഗാളി നടി തൂങ്ങിമരിച്ച നിലയിൽ; മൃതദേഹത്തിനു രണ്ടു ദിവസത്തെ പഴക്കം
RELATED ARTICLES