Wednesday, December 25, 2024
Google search engine
HomeUncategorizedനഴ്സിൽ നിന്ന് ബാങ്ക് കവർച്ചക്കാരിയിലേക്ക് ; സന്ദീപ് കൗറിന്റെ സംഭവബഹുലമായ ജീവിതവുമായി കങ്കണ

നഴ്സിൽ നിന്ന് ബാങ്ക് കവർച്ചക്കാരിയിലേക്ക് ; സന്ദീപ് കൗറിന്റെ സംഭവബഹുലമായ ജീവിതവുമായി കങ്കണ

ബോളിവുഡ‌ിന് എന്നും ഹരം പകരാറുണ്ട് യഥാർഥ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്കാരങ്ങൾ. നാടകീയമായ ജീവിതമുഹൂർത്തങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട്. അഭിയനപ്രതിഭയാൽ കുറഞ്ഞകാലംകൊണ്ട് ശ്രദ്ധേയയായ കങ്കണയുടെ പുതിയ ചിത്രവും യഥാർഥ സംഭവത്തെ ആസ്പദമാക്കിയുള്ളത്. നാടകീയതയേറെയുള്ള ഒരു ജീവിതത്തിന്റെ സിനിമാരൂപം. ഹൻസൽ മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് –സിമ്രാൻ. ചിത്രത്തിന്റെ ട്രെയ്‍ലർ തന്നെ സംഭവബഹുലമാണ്. ഒരു തട്ടുപൊളിപ്പൻ സിനിമയ്ക്കുവേണ്ട എല്ലാ ചേരുവകളുമുള്ളത്. സമാധാനമില്ലാത്ത കുടുംബജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവതി. പിന്നീടു പുരുഷൻ‌മാരെ വശീകരിച്ച് അടുപ്പിക്കുന്നു. ഹൃദയങ്ങൾ കവർന്നതിനുശേഷം

സാമ്പത്തിക തട്ടിപ്പ്. വിജയകരമായി പൊലീസിനെ വെട്ടിക്കുന്നു…ചടുലമായ

സംഭവങ്ങൾ നിറഞ്ഞ സിമ്രാൻ ഏറെ പ്രതീക്ഷകളോടെ പ്രേക്ഷകർ കാത്തിരിക്കുന്നു. അമേരിക്കയിൽ നടന്ന ഒരു സംഭവമാണ് സിമ്രാന്റെ പ്ചാത്തലം. ഇരുപത്തിനാലുകാരിയായ സന്ദീപ് കൗർ എന്ന സിഖ് നഴ്സിന്റെ വിചിത്രവും വിസ്മയകരവുമായ ജീവിതം. സന്ദീപ് കൗർ എന്നു കേട്ടാൽ ആരു അറിയില്ലെങ്കിലും ‘ബോംബ്ഷെൽ ബൻഡിറ്റ്’ എന്നു പറഞ്ഞാൽ പലരും പേടിച്ചു വിറച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ ജീവിതമാണ് സിമ്രാന്റെ ആധാരം. സന്ദീപ് കൗറിന്റെ ഇന്ത്യൻ വേഷത്തിലെത്തുകയാണ് കങ്കണ. അരിസോണയിലും കലിഫോർണിയയിലുമുൾപ്പെടെ ബാങ്ക് കവർച്ചകൾക്കു നേൃത്വം കൊടുത്ത സന്ദീപ് കൗറിന്റെ അത്ഭുതരമായ ജീവിതത്തിന്റെ പകർന്നാട്ടം. ഏഴു വയസ്സിൽ പഞ്ചാബിൽനിന്ന് അമേരിക്കയിലേക്കു കുടിയേറുന്നു സന്ദീപ് കൗർ. രക്ഷകർത്താക്കൾക്കൊപ്പം. പുറമെ നോക്കുമ്പോൾ പ്രത്യേകതയില്ലെങ്കിലും കുടംബം തകർച്ചയുടെ വക്കിൽ. പുറത്തുപോകുമ്പോൾ അച്ഛനമ്മമാർ സന്തോഷഭരിതരായി കാണപ്പെട്ടിരുന്നെങ്കിലും അവർ തമ്മിൽ പൂർണമായി അകന്നിരുന്നു. ഇതു കുടുംബാന്തരീക്ഷം മോശമാക്കി. സ്വാഭാവികമായും സന്ദീപിന്റെ ജീവിതവും താളംതെറ്റി. സന്ദീപിനെയും സഹോദരങ്ങളെയും വളർത്തിയതു കടുത്ത അച്ചടക്കത്തോടെ. മൊബൈൽഫോൺ ഉപയോഗിക്കാൻ അനുവാദമില്ല. ടെലിവിഷൻ നിരോധിക്കപ്പെട്ടിരുന്നു. സുഹൃത്തുക്കളുമായി അടുത്തിടപഴകാനും അവസരം കൊടുത്തില്ല. സെപ്റ്റംബർ 11 ഭീകരാക്രമണത്തിനുശേഷം സന്ദീപിന്റെ ഒറ്റപ്പെടൽ പൂർണമായി.സ്കൂളിൽ സഹപാഠികൾ തീവ്രവാദി എന്നു വിളിച്ചു പരിഹസിച്ചു. ‘നിന്റെ അച്ഛനാണോ ന്യൂയോർക്ക് വേൾഡ് ട്രേഡ് സെന്റർ തകർത്തത്’ എന്നു ചോദിക്കുന്നവർക്കുമുമ്പിൽ എന്തു പറയണമെന്നറിയാതെ ആ പെൺകുട്ടി നിന്നു.  പ്രതികൂലമായിരുന്നു സാഹചര്യങ്ങളെങ്കിലും എല്ലാം അതിജീവിച്ച് സന്ദീപ് 15–ാം വയസ്സിൽ കോളജ് വിദ്യാഭ്യാസം തുടങ്ങി.19–ാം  വയസ്സിൽ ലൈസൻസ് ലഭിച്ച നഴ്സായി. വിവിധ ആശുപത്രികളിൽ ജോലി ചെയ്ത് മോശമല്ലാത്ത ഒരു തുക സമ്പാദിച്ചുതുടങ്ങി. 2008–ൽ അമേരിക്കൻ സമ്പദ്‍വ്യവസ്ഥ തകർന്നപ്പോൾ  ബുദ്ധിപരമായ നിക്ഷേപനീക്കങ്ങളിലൂടെ സന്ദീപ് വൻതുകകൾ സമ്പാദിച്ചു. ആവശ്യത്തിലേറെ പണം ആയതോടെ ജീവിതം തകിടം മറിഞ്ഞു. വിലക്കപ്പെട്ടിരുന്ന മോഹങ്ങളുടെ പിന്നാലെ  പാഞ്ഞു. വഴിവിട്ട ജീവിതത്തിന്റെ പ്രലോഭനങ്ങൾ. കെണിയിലകപ്പെട്ട അവസ്ഥ. 21–ാം ജൻമദിനം എല്ലാ അർഥത്തിലും ഒരു വഴിത്തിരിവായി. സുഹൃത്തുക്കൾക്കൊപ്പം സിൻസിറ്റിയിലെ കുപ്രശസ്തമായ ചൂതാട്ടകേന്ദ്രങ്ങളിലെ പതിവുകാരിയായി സന്ദീപ്. ലാസ് വെഗാസിലെ അധോലോക ജീവിതത്തിലും അറിയപ്പെട്ടു.  ചൂതുകളി കേന്ദ്രങ്ങളിൽ സജീവമായി. വില കൂടിയ വസ്ത്രങ്ങൾ. ആഡംബരം നിറഞ്ഞ ജീവിതം. എപ്പോഴും ഭാഗ്യം  കൂടെ നിന്നു. സമ്പാദിച്ചതൊക്കെയും വില കൂടിയ സാധനങ്ങൾക്കുവേണ്ടി ലോഭമില്ലാതെ ചെലവാക്കി. അത്യാഡംബര ജീവിതത്തിന്റെ ആഘോഷം. പക്ഷേ, എല്ലാ ചൂതുകളിക്കാരുടെയും ജീവിതത്തിലെന്നപോലെ സന്ദീപിന്റെ ജീവിതത്തിലും ഭാഗ്യം നിർഭാഗ്യത്തിനു വഴിമാറി. എല്ലാ കളികളും ജയിച്ച സന്ദീപ് എല്ലാ കളികളും തോറ്റുതുടങ്ങി. നഷ്ടങ്ങൾക്കുമേൽ നഷ്ടങ്ങൾ.പക്ഷേ, ഒരൊറ്റ കളിയിലൂടെ നിർഭാഗ്യം മാറി വീണ്ടും പ്രതാപകാലത്തിലേക്കു തിരിച്ചുപോകുന്നതു സന്ദീപ് സ്വപ്നംകണ്ടു. അതിനുവേണ്ടി എല്ലാം വിറ്റുപെറുക്കി പിന്നെയും ഭാഗ്യം പരീക്ഷിച്ചു. കൂട്ടത്തകർച്ചയായിരുന്നു ഫലം. അവസാന നാണയം വരെ പണയം വച്ചു. കടം വാങ്ങിക്കാവുന്നവരോടൊക്കെ വാങ്ങിച്ചു. ഭാഗ്യം പക്ഷേ പിന്നീടൊരിക്കലും സന്ദീപിനെത്തേടി വന്നില്ല.  2012 ആയപ്പോഴേക്കും അമ്മ സന്ദീപിനെ കൂടെക്കൂട്ടി. കലിഫോർണിയയിൽ തിരിച്ചെത്തി. പുതിയൊരു ജീവിതത്തിന്റെ തുടക്കം. രഹസ്യ കടങ്ങൾ വീട്ടാനായി ആഴ്ചയിൽ 96 മണിക്കൂർ വരെ ജോലി ചെയ്തു. പക്ഷേ, ഡിസംബർ ആയപ്പോഴേക്കും പരാതികളുടെ അടിസ്ഥാനത്തിൽ സന്ദീപിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് വാറന്റ് പുറപ്പെടുവിച്ചു. അതോടെ അമ്മ രഹസ്യങ്ങൾ കണ്ടുപിടിച്ചു. വീട്ടിൽ സംഘർഷങ്ങൾ പതിവായി.  കകങ്കണ. ആ വർഷം ചൂതുകളി കേന്ദ്രങ്ങളിൽനിന്നു പൂർണമായി മാറിനിന്നു എന്നു സന്ദീപ് പറയുന്നുണ്ടെങ്കിലും കസിൻ അമൻദീപ് പറയുന്നത് അവൾ അപ്പോഴും ഭാഗ്യം പരീക്ഷിക്കുന്നതു തുടർന്നെന്നാണ്. സന്ദീപിന് അനുയോജ്യനായ വരനെ കണ്ടുപിടിക്കാൻ അമ്മ ശ്രമവും തുടങ്ങി. പക്ഷേ, തൊട്ടടുത്ത വർഷം സന്ദീപ് ഒളിച്ചോടി.എല്ലാ ആഴ്ചയും ആയിരം ഡോളർ അലവൻസായി ഭർത്താവ്  അനുവദിച്ചിരുന്നു. പക്ഷേ, ബില്ലുകൾ അടയ്ക്കാതെവന്നപ്പോൾ ആ വർഷം സന്ദീപിന്റെ കാർ തിരിച്ചെടുത്തു. വിവാഹം തകർന്നു. അതോടെ വീണ്ടും കടക്കെണി.  പഴയ സുഹൃത്തുക്കൾ സന്ദീപിനെ തേടിയെത്തി. വീട്ടിപ്പെടാത്ത കടങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു. അപ്പോഴാണ് ബാങ്ക് കവർച്ച എന്ന ആശയം മനസ്സിൽ മിന്നിയത്. ബാങ്കിൽചെന്ന് രഹസ്യമായി തന്റെ കയ്യിൽ ബോബ് ഉണ്ടെന്നു ഭീഷണിപ്പെടുത്തി ആവശ്യമുള്ള തുക തട്ടിയെടുക്കുന്നതായിരുന്നു രീതി. അദ്യത്തെ കവർച്ച കലിഫോർണിയയിൽ വിജയകരമായി. കവർച്ചകൾ തുടർന്നപ്പോൾ സന്ദീപ് കൗർ ‘ബോംബ്ഷെൽ ബൻഡിറ്റ്’  എന്ന പേരിൽ അറിയപ്പെട്ടുതുടങ്ങി.പിന്നീടു നാലു കവർച്ചകൂടി നടത്തി സന്ദീപ്.പക്ഷേ സുഹൃത്തുക്കളെ ഇതുകൊണ്ടൊന്നും സംതൃപ്തരാക്കാൻ കഴിഞ്ഞില്ല.അഞ്ചാമത്തെ കവർച്ചയ്ക്കുശേഷം നാടകീയമായി അറസ്സ് . വിചാരണയ്ക്കൊടുവിൽ 66 മാസത്തെ തടവുജീവിതം. എല്ലാ കടങ്ങളും വീട്ടണമെന്ന അന്ത്യശാസനവും. നടകീയവും വിസ്മരകരവുമായ സന്ദീപിന്റെ ജീവിതം കങ്കണ എങ്ങനെ സ്ക്രീനിൽ അവതരിപ്പിക്കും എന്നു കാണാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com