Friday, December 27, 2024
Google search engine
HomeUncategorizedമെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന്​ ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന്​ ചാടാൻ ശ്രമിച്ച രോഗിയെ രക്ഷിച്ചു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽനിന്ന്​ ചാടാൻ ശ്രമിച്ച രോഗിയെ സുരക്ഷ ജീവനക്കാർ കീഴ്‌പ്പെടുത്തി. പുതുക്കാട് ആനന്ദപുരം സ്വദേശിയായ 41കാരനാണ് ശനിയാഴ്ച ഉച്ചയോടെ വാർഡിന് അരികിലുള്ള സൺഷേഡിൽനിന്ന്​ ചാടാൻ ശ്രമിച്ചത്.

സൺഷേഡിൽ എത്തിയ ഇയാൾ ചാടാനുള്ള തയാറെടുപ്പായിരുന്നു. അതിനിടെ മറ്റു രോഗികൾ ഇതുകണ്ട് സുരക്ഷ ജീവനക്കാരെ വിവരമറിയിച്ചു.

ഉടൻ സുരക്ഷ ജീവനക്കാരായ നിഖിലും ബിനീഷും പിന്നിലൂടെയെത്തി ഇയാളെ കീഴ്പ്പെടുത്തി. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com