Tuesday, December 3, 2024
Google search engine
Homekeralaതദ്ദേശ തെരഞ്ഞെടുപ്പ്​ ഡിസം. 8, 10, 14 തിയതികളിൽ​; വോട്ടെണ്ണൽ 16ന്

തദ്ദേശ തെരഞ്ഞെടുപ്പ്​ ഡിസം. 8, 10, 14 തിയതികളിൽ​; വോട്ടെണ്ണൽ 16ന്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്​ മൂന്നു ഘട്ടങ്ങളിലായി നടക്കുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷണർ വി. ഭാസ്​കരൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 8, 10, 14 തിയതികളിലായാണ് വോ​ട്ടെടുപ്പ്​. 16ന്​ വോ​​ട്ടെണ്ണും.

ഒന്നാം ഘട്ടം ഡിസം. എട്ട്​ (ചൊവ്വ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ. ഇടുക്കി,

രണ്ടാം ഘട്ടം– ഡിസംബർ 10 (വ്യാഴം): കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്.

മൂന്നാം ഘട്ടം– ഡിസംബർ 14(തിങ്കൾ): മലപ്പുറം. കോഴിക്കോട്, കണ്ണൂർ, കാസർകോട്

തിരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരും. 2.71 കോടി വോട്ടര്‍മാരാണ് നിലവിൽ വോട്ടര്‍ പട്ടികയിലുള്ളത്. അന്തിമ വോട്ടര്‍പട്ടിക നവംബര്‍ പത്തിന് പ്രസിദ്ധീകരിക്കും.

നവംബർ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബർ 20 ന് നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23 ആണ്.

941 ഗ്രാമപഞ്ചായത്തുകളിലെ 15962 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍, 87 മുനിസിപ്പാലിറ്റികളിലെ 3078 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍, ആറ് കോര്‍പ്പറേഷനുകളിലെ 416 ഡിവിഷനുകൾ എന്നിവയിലേക്കാണ്​ തിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടിങ്​ മെഷീനുകളുടെ പരിശോധന ഏതാണ്ട്​ പൂർത്തിയായി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വോ​ട്ടെടുപ്പ്. കോവിഡ്​ ബാധിതർക്കും ക്വാറൻറീനിലുള്ളവർക്കും പോസ്​റ്റൽ വോട്ട്​ അനുവദിക്കും. ഇതിന്​ മൂന്ന്​ ദിവസം മുമ്പ്​ അ​േപക്ഷിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com