Friday, November 22, 2024
Google search engine
HomeCovid-19സംസ്ഥാനത്ത് 6591 പേര്‍ക്ക്കൂടി കോവിഡ്; 24 മരണം

സംസ്ഥാനത്ത് 6591 പേര്‍ക്ക്കൂടി കോവിഡ്; 24 മരണം

സമ്പര്‍ക്കത്തിലൂടെ 5717 പേര്‍ക്ക് രോഗം

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം

7375 പേര്‍ കോവിഡ് മുക്തരായി

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച 6591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5717 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 707 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, 7375 പേര്‍ രോഗമുക്തരായി.

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. കോഴിക്കോട് 16, തിരുവനന്തപുരം 13, കൊല്ലം 6, മലപ്പുറം 5, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 4 വീതം, പത്തനംതിട്ട, കോട്ടയം 3 വീതം, വയനാട്, കാസര്‍ഗോഡ് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. 2592 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രോഗം ബാധിച്ചവര്‍ (ജില്ല തിരിച്ച്)

തൃശൂര്‍ 896

കോഴിക്കോട് 806

മലപ്പുറം 786

എറണാകുളം 644

ആലപ്പുഴ 592

കൊല്ലം 569

കോട്ടയം 473

തിരുവനന്തപുരം 470

പാലക്കാട് 403

കണ്ണൂര്‍ 400

പത്തനംതിട്ട 248

കാസര്‍ഗോഡ് 145

വയനാട് 87

ഇടുക്കി 72

ആകെ മരണം 1206

24 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശി ജെ. നേശയ്യന്‍ (85), പൂഴനാട് സ്വദേശി ശ്രീകുമാരന്‍ നായര്‍ (56), കുളത്തൂര്‍ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാന്‍ കോവില്‍ സ്വദേശി കെ. കുഞ്ഞുശങ്കരന്‍ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50), പത്തനംതിട്ട കോന്നി സ്വദേശി പുഷ്പാഗദന്‍ (64), ആലപ്പുഴ പാണ്ടനാട് സ്വദേശി ഫിലിപ് എബ്രഹാം (50), വണ്ടാനം സ്വദേശി മുഹമ്മദ് കുഞ്ഞ് (85), എറണാകുളം ഇടകൊച്ചി സ്വദേശിനി കാര്‍മലി (68), തൃപ്പുണ്ണിത്തുറ സ്വദേശി ബേബി (86), തൃശൂര്‍ കൊടകര സ്വദേശിനി റോസി (65), ഇരിങ്ങാലക്കുട സ്വദേശിനി ബേബി രാജന്‍ (57), കൈപറമ്പ് സ്വദേശി സരോജാക്ഷന്‍ (82), ചെന്നൈപാറ സ്വദേശി വരദരാജ് (76), പരവട്ടാനി സ്വദേശി കെ.കെ. പോള്‍ (70), മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് (97), വാളാഞ്ചേരി സ്വദേശിനി ബീയുമ്മ (85), ചീനിക്കല്‍ സ്വദേശി മരക്കാര്‍ (80), പുല്‍പ്പറ്റ സ്വദേശി ജിഷ്ണു (37), കരുവാരകുണ്ട് സ്വദേശി കറുപ്പന്‍ (75), കണ്ണൂര്‍ പുള്ളൂക്കര സ്വദേശി സുലൈന്‍മാന്‍ (63), മുഴിപ്പിലങ്ങാട് സ്വദേശി പി. അലി (69), താന സ്വദേശി മുഹമ്മദ് അഫ്‌സല്‍ (59), കരിവെള്ളൂര്‍ സ്വദേശി സുരേഷ് (42) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1206 ആയി.

തൃശൂര്‍ 885, കോഴിക്കോട് 735, മലപ്പുറം 692, എറണാകുളം 438, ആലപ്പുഴ 574, കൊല്ലം 556, കോട്ടയം 430, തിരുവനന്തപുരം 324, പാലക്കാട് 242, കണ്ണൂര്‍ 372, പത്തനംതിട്ട 195, കാസര്‍ഗോഡ് 139, വയനാട് 80, ഇടുക്കി 55 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ഇതുവരെ രോഗമുക്തരായത്‌ 2,60,243 പേര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7375 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. തിരുവനന്തപുരം 360, കൊല്ലം 746, പത്തനംതിട്ട 301, ആലപ്പുഴ 286, കോട്ടയം 404, ഇടുക്കി 85, എറണാകുളം 974, തൃശൂര്‍ 760, പാലക്കാട് 271, മലപ്പുറം 1093, കോഴിക്കോട് 1029, വയനാട് 113, കണ്ണൂര്‍ 544, കാസര്‍ഗോഡ് 409 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 91,922 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,60,243 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

നിരീക്ഷണത്തില്‍ 2,82,219 പേര്‍

വിവിധ ജില്ലകളിലായി 2,82,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,58,747 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും, 23,472 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 53,901 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 40,29,699 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ 628

ഇന്ന് 6 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പഴയകുന്നുമ്മേല്‍ (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), അരുവിക്കര (7, 8), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (സബ് വാര്‍ഡ് 1), കുട്ടമ്പുഴ (സബ് വാര്‍ഡ് 1), ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ പൊഴുതന (സബ് വാര്‍ഡ് 1) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 628 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com