Sunday, December 22, 2024
Google search engine
Homekeralaഖമറുദ്ദീനെതിരെ ഏഴുവര്‍ഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങള്‍; പൂ​ക്കോ​യ ത​ങ്ങ​ളും അറസ്​റ്റിലായേക്കും

ഖമറുദ്ദീനെതിരെ ഏഴുവര്‍ഷം വരെ തടവ്​ ലഭിക്കാവുന്ന കുറ്റങ്ങള്‍; പൂ​ക്കോ​യ ത​ങ്ങ​ളും അറസ്​റ്റിലായേക്കും

കാസർകോട്: നിക്ഷേപ തട്ടിപ്പ്​ കേസിൽ അറസ്​റ്റിലായ മഞ്ചേശ്വരത്തെ മുസ്​ലിം ലീഗ് എം.എൽ.എ എം.സി. ഖമറുദ്ദീനെതിരെ ചുമത്തിയത് ഗുരുതര കുറ്റങ്ങൾ. ഗൂഢാലോചന, സംഘം ചേര്‍ന്നുള്ള കുറ്റകൃത്യം തുടങ്ങി ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണിവ. 15 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ്​ നടത്തിയെന്ന​ കേസിലാണ്​ ഫാഷൻ ഗോൾഡ്​ ജ്വല്ലറി ചെയർമാനായ ഖമറുദ്ദീനെ അറസ്​റ്റ്​ ചെയ്​തത്​. ജ്വല്ലറി ജ​ന​റ​ൽ മാ​നേ​ജ​ർ പൂ​ക്കോ​യ ത​ങ്ങ​ളെയും അറസ്​റ്റ്​ ചെയ്യാനുള്ള നീക്കം നടക്കുന്നതായാണ്​ സൂചന.

അതേസമയം, സിവില്‍ കേസ് മാത്രമാണ്​ എം.എൽ.എക്കെതിരെ ഉള്ളതെന്നും ജാമ്യാപേക്ഷ നൽകുമെന്നും എം.എൽ.എയുടെ അഭിഭാഷകൻ മാധ്യമങ്ങളോടു പറഞ്ഞു. പ​രാ​തി​യും പൊ​ലീ​സി​െൻറ തു​ട​ർ​ന​ട​പ​ടി​ക​ളും രാ​ഷ്​​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും കു​റ്റ​കൃ​ത്യ​ത്തി​ൽ എം.എൽ.എ പ​ങ്കാ​ളി​യ​ല്ലെ​ന്നു​ം അദ്ദേഹം കൂട്ടിച്ചേർത്തു.

ഇദ്ദേഹം ചെയർമാനായ ഫാ​ഷ​ൻ ഗോ​ൾ​ഡിനെതിരെ 115 പരാതികളാണ്​ പൊലീസിന്​ ലഭിച്ചത്​. 80 പേരിൽനിന്ന്​ അന്വേഷണസംഘം തെളിവ് ശേഖരിച്ചു. ജില്ലാ പൊലീസ് ആസ്​ഥാനത്തെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്​ രേഖപ്പെടുത്തിയത്​.

കേസിൽ ഖമറുദ്ദീനെ സംരക്ഷിക്കില്ലെന്ന നിലപാടിലാണ്​ ലീഗ് നേതൃത്വം. നിക്ഷേപകരുടെ ബാധ്യത തീർക്കുന്നകാര്യം പാർട്ടി ഏറ്റെടുത്തിട്ടില്ലെന്നും മുസ്‌ലിം ലീഗ് വ്യക്​തമാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com