Thursday, October 31, 2024
Google search engine
Homekeralaഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു

ഇരിക്കൂർ പുഴയിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തെരച്ചിൽ തുടരുന്നു

ഇരിക്കൂർ: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി എച്ച്​.എസ്​.എസ്​ 10ാം ക്ലാസ്​ വിദ്യാർഥിയുമായ ഫായിദി(15)നെയാണ്​ കാണാതായത്​. ഇരിക്കൂർ കൂരാരി പുഴയിൽ ബുധനാഴ്​ച വൈകീട്ടാണ്​ സംഭവം. കൂട്ടുകാരോടൊപ്പം കളി കഴിഞ്ഞ്​ കുളിക്കാൻ എത്തിയതായിരുന്നു. കൂടെയുള്ളവരുടെ നിലവിളി കേട്ടാണ്​ പരിസരവാസികൾ വിവരമറിഞ്ഞത്​.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന്​ തെരച്ചിൽ തുടങ്ങിയിട്ടുണ്ട്​. രാത്രി ആയതിനാൽ വെളിച്ചമില്ലാത്തതും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവർത്തനം ദുഷ്​കരമാക്കുന്നുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com