Monday, January 27, 2025
Google search engine
HomeIndiaവിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മന്ത്രി

ബംഗളൂരു: വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റം തടയാൻ നിയമം കൊണ്ടു വരുമെന്ന്​ കർണാടക മ​ന്ത്രി. കർണാടക വിനോദസഞ്ചാര വകുപ്പ്​ മന്ത്രിയും ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയുമായി സി.ടി രവിയാണ്​ ഇക്കാര്യം അറിയിച്ചത്​. ​’ജിഹാദി’കൾ സ്​ത്രീകളുടെ ആത്​മാഭിമാനം നശിപ്പിക്കുന്നത്​ നോക്കി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിന്​ വേണ്ടിയുള്ള മതംമാറ്റത്തിനെതിരെ അലഹാബാദ്​ ഹൈകോടതി രംഗത്തെത്തിയതിന്​ പിന്നാലെയാണ്​ കർണാടക മന്ത്രിയുടെ പ്രതികരണം. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ യു.പി, ഹരിയാന, മധ്യപ്രദേശ്​ എന്നീ സംസ്ഥാനങ്ങളും ലവ്​ ജിഹാദ്​ തടയാൻ നിയമപരമായ മാർഗം തേടുമെന്ന്​ അറിയിച്ചിരുന്നു.

ഒക്​ടോബർ 31നായിരുന്നു​ വിവാഹത്തെ കുറിച്ചും മതംമാറ്റത്തെ കുറിച്ചുമുള്ള അലഹബാദ്​ ഹൈകോടതിയുടെ പരാമർശം​. മതംമാറി വിവാഹം ചെയ്​ത ദമ്പതികൾ സുരക്ഷ ആവശ്യപ്പെട്ട നൽകിയ ഹരജി പരിഗണിക്കു​േമ്പാഴാണ്​ കോടതി പരാമർശം നടത്തിയത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com