Friday, November 22, 2024
Google search engine
HomeUncategorizedപോയസ് ഗാർഡൻ ജയയുടെ സ്മാരകമാക്കും; ശശികലയെ നേരിടാനുറച്ച് പനീർസെൽവം

പോയസ് ഗാർഡൻ ജയയുടെ സ്മാരകമാക്കും; ശശികലയെ നേരിടാനുറച്ച് പനീർസെൽവം

ചെന്നൈ∙ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയ്ക്കെതിരെ പുതിയ നീക്കവുമായി കാവൽ മുഖ്യമന്ത്രി ഒ. പനീർസെൽവം. ജയലളിതയുടെ പോയസ് ഗാർഡനിലെ വീട് സ്മാരകമാക്കാണ് ഒപിഎസ്സിന്റെ നീക്കം. ഇതിനായി സർക്കാർ ഉത്തരവിറക്കും. ജയലളിതയുടെ മരണശേഷം പോയസ് ഗാർഡനിലെ അവരുടെ വീട്ടിലാണു ശശികലയുടെ താമസം. അവരെ അവിടെനിന്നു പുറത്താക്കുന്നതു ലക്ഷ്യമിട്ടാണു പനീർസെൽവത്തിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു.  ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുകൾ അനന്തരാവകാശികൾ ഇല്ലാതെയിരിക്കുകയാണ്. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാർഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി ‘വേദനിലയ’ത്തിനു വിലമതിക്കുന്നതു 43.96 കോടി രൂപയാണ്. 1967ൽ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവാണിത്.  അതിനിടെ, പുറത്താക്കിയ ചീഫ് സെക്രട്ടറി ജ്ഞാനദേശികനെയും ഐഎഎസ് ഉദ്യോഗസ്ഥൻ അബ്ദുൽ ആനന്ദിനെയും സർക്കാർ തിരിച്ചെടുത്തു. ശശികലയുടെ നിർദേശ പ്രകാരമാണ് ഇവരെ പുറത്താക്കിയിരുന്നത്. ദിവസങ്ങളായി മുംബൈയിൽ തുടരുന്ന ഗവർണർ സി.വിദ്യാസാഗർ റാവു ഇന്നു ചെന്നൈയിലെത്തും. ശശികലയുമായും പനീർസെൽവവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 129 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നും അതിനാൽ മന്ത്രിസഭ രൂപീകരിക്കാൻ അനുവദിക്കണമെന്നും ശശികല ഗവർണറോട് ആവശ്യപ്പെടും. എന്നാൽ, 22 എംഎൽമാരുടെ പിന്തുണയുണ്ടെന്നാണു പനീർസെൽവത്തിന്റെ അവകാശവാദം.  അതേസമയം, പുതുച്ചേരി മുൻ എംഎൽഎ ഓം ശക്തി ശേഖറിനെ ശശികല പാർട്ടിയിൽനിന്നു പുറത്താക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com