Friday, November 22, 2024
Google search engine
HomeEnglishindiaരാജ്യ സുരക്ഷയാണ്​ ചർച്ച ചെയ്യേണ്ടത്​; സൈനികരുടെ യൂണിഫോമല്ല - സഭാ സമിതിയിൽ രാഹുലി​െൻറ പ്രതിഷേധം

രാജ്യ സുരക്ഷയാണ്​ ചർച്ച ചെയ്യേണ്ടത്​; സൈനികരുടെ യൂണിഫോമല്ല – സഭാ സമിതിയിൽ രാഹുലി​െൻറ പ്രതിഷേധം

രാഹുലും കോൺഗ്രസ്​ നേതാക്കളും സമിതിയിൽ നിന്ന്​ ഇറങ്ങിപ്പോയി

translate : English

ന്യൂഡൽഹി: പാർലമെൻറി​​െൻറ പ്രതിരോധ സ്​ഥിരംസമിതിയിൽ സായുധ സേനയുടെ യൂനിഫോമിനെക്കുറിച്ച്​ ദീർഘചർച്ച നടത്തി സമയം പാഴാക്കിയതിൽ പ്രതിഷേധിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കം യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയി. ദേശസുരക്ഷ സംബന്ധിച്ച സുപ്രധാന കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ഘട്ടത്തിൽ അനാവശ്യ ചർച്ചകൾ നടത്തി സമയം പാഴാക്കുകയാണെന്ന്​ ചൂണ്ടികാട്ടിയാണ്​ രാഹുലും മറ്റു കോൺഗ്രസ്​ നേതാക്കളും യോഗത്തിൽ നിന്ന്​ ഇറങ്ങിപ്പോയത്​. സൈന്യത്തി​െൻറ യൂനിഫോമിനെകുറിച്ച്​ തീരുമാനമെടുക്കാൻ രാഷ്​ട്രീയ നേതൃത്വത്തി​െൻറ സഹായം ആവശ്യമില്ലെന്നും അത്​ സൈന്യത്തിന്​ തന്നെ ചെയ്യാനാകുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്​ത റാങ്കിലുള്ളവരെ തിരിച്ചറിയുന്ന തരത്തിൽ സൈന്യത്തി​െൻറ യൂണിഫോം പരിഷ്​കരിക്കണമെന്ന്​ ബി.ജെ.പിയുടെ രാജ്യസഭ എം.പിയാണ്​ ആവശ്യമുന്നയിച്ചത്​. ചൈനയുടെ കടന്നു കയറ്റം, ലഡാക്കിലെ സൈനികൾക്ക്​ മെച്ചപ്പെട്ട സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച രാഹുൽ ഗാന്ധിക്ക്​ സംസാരിക്കാൻ അവസരം നൽകിയിരുന്നില്ല. സൈനിക സ്​റ്റാഫ്​ മേധാവി ജനറൽ ബിപിൻ റാവത്തി​െൻറ സാന്നിധ്യത്തിൽ കര, ​നാവിക, വ്യോമസേനകളുടെ യൂനിഫോം വിഷയം ചർച്ച ചെയ്യുന്ന നേരത്ത്​ ദേശസുരക്ഷയെക്കുറിച്ചാണ്​ രാഷ്​ട്രീയ നേതൃത്വം ചർച്ച ചെയ്യേണ്ടതെന്ന്​ ചൂണ്ടിക്കാട്ടി രാഹുൽ ഇടപെടുകയായിരുന്നു. അതിന്​ സഭാസമിതി അധ്യക്ഷനായ ബി.ജെ.പി എം.പി ജുവൽ ഓറം സമ്മതിച്ചില്ല. ഇതോടെ രാഹുലും സമിതിയിലെ കോൺഗ്രസ്​ അംഗങ്ങളായ രാജീവ്​ സതവ്​, രേവന്ത്​ റെഡി എന്നിവരും ഇറങ്ങിപ്പോവുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com