Wednesday, January 22, 2025
Google search engine
HomeIndiaസഹോദരമക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധം, നിയമവിരുദ്ധം -ഹൈകോടതി

സഹോദരമക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധം, നിയമവിരുദ്ധം -ഹൈകോടതി

translate : English

ചണ്ഡിഗഢ്​​: സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധവും നിയമപരമായി അംഗീകരിക്കാനാവാത്തതുമാണെന്ന്​ പഞ്ചാബ്​- ഹരിയാന ഹൈകോടതി. ആണിനും പെണ്ണിനും പ്രായപൂർത്തിയെത്തിയാലും നേരിട്ട്​ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്നും​​ കോടതി വ്യക്തമാക്കി.

21കാരനായ യുവാവ്​ പഞ്ചാബ്​ സർക്കാറിനെ എതിർകക്ഷിയാക്കി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ്​ കോടതി വിധി. യുവാവും പിതൃസഹോദര പുത്രിയായ 17കാരിയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. തുടർന്ന്​ ഇക്കഴിഞ്ഞ സെപ്​റ്റംബർ ഏഴിനാണ്​ യുവാവിനെതിരെ യുവതിയുടെ ബന്ധുക്കൾ ലുധിയാന ഖന്ന സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്​. പ്രായപൂർത്തിയാവാത്ത ​പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതിന്​ പൊലീസ്​ കേസെടുത്തതോടെ​ യുവാവ്​ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത പ്രോസിക്യൂഷൻ, പെൺകുട്ടിക്ക്​ പ്രായപൂർത്തിയായിട്ടില്ലെന്നും ഇരുവരും സഹോദരങ്ങളുടെ മക്കളാണെന്നും കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം നേരിട്ട്​ രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ടെന്നും​ പ്രോസിക്യൂഷൻ വാദിച്ചു. തുടർന്നാണ്​, അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം സദാചാരവിരുദ്ധവും സമൂഹത്തിന്​ അംഗീകരിക്കാനാവാത്തതുമാണെന്ന്​ കോടതി വിധിച്ചത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com