Thursday, January 23, 2025
Google search engine
HomeEnglishindiaമയക്കുമരുന്ന് കേസ്​: ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം

മയക്കുമരുന്ന് കേസ്​: ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം

മുംബൈ: വീട്ടിൽനിന്ന്​ മയക്കുമരുന്ന് കണ്ടെടുത്തതി​െൻറ പേരിൽ അറസ്​റ്റിലായി റിമാൻഡിൽ കഴിയുന്ന കൊമേഡിയൻ ഭാർതി സിങ്ങിനും ഭർത്താവിനും ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. മയക്കുമരുന്ന്​ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിയമത്തിൽ പറയുന്ന അളവിനേക്കാൾ വളരെ കുറച്ചുമാത്രമാണ്​ ഇവരിൽ നിന്ന്​ കണ്ടെടുത്തതെന്നും അതുകൊണ്ട്​ ജാമ്യം നൽകണമെന്നുമുള്ള അഭിഭാഷക​െൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു​.

നിരവധി കോമഡി-റിയാലിറ്റി ഷോകളിലൂടെ പ്രശസ്​തയായ ഭാർതി സിങ്ങിനെ നാർക്കോട്ടിക്​ കൺട്രോൾ ബ്യൂറോ (എൻ.സി.ബി) ശനിയാഴ്​ചയാണ് ​അറസ്​റ്റ്​ ചെയ്​തത്​. 86.5 ​ഗ്രാം കഞ്ചാവാണ്​ ഇവരുടെ വീട്ടിൽ നിന്ന്​ ക​ണ്ടെടുത്തിരുന്നത്​. പിറ്റേന്ന്​ ഭർത്താവ്​ ഹർഷ്​ ലിംബാച്ചിയയും പിടിയിലായി. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ഡിസംബർ നാലു വരെ റിമാൻഡ്​ ചെയ്തിരുന്നു.

നാർകോട്ടിക്​ ഡ്രഗ്​സ്​ ആൻഡ്​ സൈക്കോട്രോപിക്​ സബ്​സ്​റ്റൻസസ്​ (എൻ.ഡി.പി.എസ്​) ആക്​ട് പ്രകാരം, 1000 ഗ്രാം വരെ മയക്കുമരുന്നു കണ്ടെടുത്താൽ ‘ചെറിയ അളവ്​’ എന്നാണ്​ കണക്കാക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com