Thursday, December 26, 2024
Google search engine
HomeIndia'ഇതാ ജുഡീഷ്യറിയുടെ കാരുണ്യം കാത്തിരിക്കുന്നവരുടെ ലിസ്റ്റ്​​'; അർണബിന്​ ജാമ്യം നൽകിയ സുപ്രീം കോടതിയോട്​ പ്രശാന്ത്​ ഭൂഷൺ

‘ഇതാ ജുഡീഷ്യറിയുടെ കാരുണ്യം കാത്തിരിക്കുന്നവരുടെ ലിസ്റ്റ്​​’; അർണബിന്​ ജാമ്യം നൽകിയ സുപ്രീം കോടതിയോട്​ പ്രശാന്ത്​ ഭൂഷൺ

ന്യൂഡൽഹി: ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപബ്ലിക്​ ടി.വി എഡിറ്റർ ഇൻ ചീഫ്​ അർണബ്​ ഗോസ്വാമിക്ക്​ ജാമ്യ നൽകിയ സുപ്രീം കോടതി നടപടിക്കെതിരെ വിമർശനവുമായി പ്രശാന്ത്​ ഭൂഷൺ. ‘ജുഡീഷ്യറിയുടെ കാരുണ്യത്തിന്​ വേണ്ടി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകള്‍, എഴുത്തുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പട്ടിക’ എന്ന പേരില്‍ ‘ദ വയര്‍’ നവംബർ 13ന്​ പ്രസിദ്ധീകരിച്ച ലേഖനം ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അര്‍ണബിന് ജാമ്യം നൽകിയ സുപ്രീംകോടതി നടപടിയെ പ്രശാന്ത് ഭൂഷൺ വിമർശിച്ചത്.

അര്‍ണബ്​ ഗോസ്വാമിയെ കേൾക്കാനും അയാൾക്ക്​​ ജാമ്യം നല്‍കാനും ആവേശം കാണിച്ച സുപ്രീംകോടതിക്ക് മുന്നില്‍, ജുഡീഷ്യറിയുടെ കാരുണ്യത്തിനായി കാത്തിരിക്കുന്ന ആക്ടിവിസ്റ്റുകളുടെയും വിദ്യാര്‍ത്ഥികളുടെയും എഴുത്തുകാരുടെയും ലിസ്റ്റാണിത്​, സാധാരണ രീതിയില്‍ വിചാരണ നടക്കുന്നതിനും, മനുഷ്യാവകാശ ലംഘനങ്ങള്‍ സംരക്ഷിക്കുന്നതിനും, ഒപ്പം രണ്ടിനും കൂടിയാണ് ഇവര്‍ പ്രയാസമനുഭവിക്കുന്നത്​’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

ഹാത്രാസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യു.പി പൊലീസ്​ അറസ്റ്റ്​ ചെയ്​ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍, ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ആനന്ദ് തെല്‍തുംദെ, വരവരറാവു, ഗൗതം നവ്ലാഖ് തുടങ്ങിയവര്‍, പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ത്ഥി നേതാക്കളും മുന്‍ വിദ്യാര്‍ത്ഥികളും എന്നിങ്ങനെ സമീപ കാലത്തായി അറസ്റ്റിലായവരുടെ വിവരങ്ങളാണ് വയര്‍ ലേഖനത്തില്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com