പട്ന: ബിഹാർ തെരഞ്ഞെടുപ്പിെൻറ പൂർണമായ ഫലം രാത്രിയോടെ മാത്രമേ പുറത്തു വരുവെന്ന സൂചനകൾ നൽകി തെരഞ്ഞെടുപ്പ് കമീഷൻ. കോവിഡ് ചട്ടങ്ങൾ പൂർണമായും പാലിച്ചാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതെന്നും കമീഷൻ അറിയിച്ചു.
ഫലം പ്രഖ്യാപിക്കാൻ ധൃതിവേണ്ടെന്ന് ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്. വോട്ടെണ്ണാൻ ആവശ്യമായ സമയമെടുത്ത് മാത്രം ഫലപ്രഖ്യാപനം നടത്തിയാൽ മതിയെന്ന് ഉദ്യോഗസ്ഥരോട് അറിയിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻവൃത്തങ്ങൾ അറിയിച്ചു. രാത്രി 10 മണിക്കാണ് തെരഞ്ഞെടുപ്പ് കമീഷെൻറ അടുത്ത വാർത്തസമ്മേളനം.
കോവിഡ് മൂലം ഇൗ വർഷത്തെ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റുകളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻഷൻ നൽകുന്ന സൂചനകൾ.