അബുദാബി∙ അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിന്‍ ഫോബ്സിന്റെ മികച്ച ഇന്ത്യന്‍ യുവ കോടീശ്വരന്‍മാരില്‍ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക മലയാളിയും അദ്ദേഹമാണ്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രഖുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍ 157 കോടി യുഎസ് ഡോളറിന്റെ ആസ്തിയുമായാണ് പട്ടികയില്‍ രണ്ടാമനായി ഇടംപിടിച്ചത്. കഴിഞ്ഞ 31 വര്‍ഷമായി ലോകത്തിലെ ഏറ്റവും പ്രമുഖരായ കോടീശ്വരന്‍മാരുടെയും യുവ കോടീശ്വര്‍മാരുടെയും രാജ്യാന്തര പട്ടികയാണ് ഫോബ്സ് പ്രസിദ്ധീകരിച്ച് വരുന്നത്. ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ വര്‍ഷം 2043പേരാണ് മികച്ച കോടീശ്വരന്മാരരുടെ പട്ടികയിലുള്ളത്. കഴിഞ്ഞ വര്‍ഷം കോടീശ്വരന്മാരുടെ എണ്ണം 1810 ആയിരുന്നു. ഫോബ്സ് പട്ടികയില്‍ കോടീശ്വരന്മാരുടെ എണ്ണം രണ്ടായിരം കവിയുന്നതും ആദ്യമായാണ്. കൊച്ചി ലേയ്ക്ക്ഷോര്‍ ഹോസ്പ്പിറ്റല്‍, ഡല്‍ഹിയിലെ റോക്ക് ലാന്‍ഡ് എന്ന മൂന്ന് അത്യാധുനിക ഹോസ്പ്പിറ്റലുകള്‍ ഉള്‍പ്പടെ ഇരുപതോളം ആശുപത്രികളുടെയും മെഡിക്കല്‍ സെന്ററുകളുടെയും രാജ്യാന്തര മരുന്ന് നിര്‍മാണ കമ്പനിയുടെയും ഫാര്‍മസികളുടെയും ഉടമ കൂടിയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍.
157 കോടി യുഎസ് ഡോളർ ആസ്തി; യുവ ഇന്ത്യൻ കോടീശ്വരന്‍മാരില്‍ മലയാളി ഡോ. ഷംഷീര്‍ വയലില്‍ രണ്ടാമൻ
RELATED ARTICLES