Thursday, December 26, 2024
Google search engine
HomeIndiaസർക്കാരിന്‍റെ അനുമതിയില്ലാതെ ബി.ജെ.പിയുടെ വേൽയാത്ര; തമിഴ്നാട് അധ്യക്ഷൻ അറസ്റ്റിൽ

സർക്കാരിന്‍റെ അനുമതിയില്ലാതെ ബി.ജെ.പിയുടെ വേൽയാത്ര; തമിഴ്നാട് അധ്യക്ഷൻ അറസ്റ്റിൽ

ചെ​ന്നൈ: അ​നു​മ​തി​യി​ല്ലാ​തെ വെ​ട്രി​വേ​ല്‍ യാ​ത്ര ന​ട​ത്തി​യ ത​മി​ഴ്‌​നാ​ട് ബി​.ജെ.​പി അ​ധ്യ​ക്ഷ​ന്‍ എ​ല്‍. മു​രു​കനെ അ​റ​സ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്താണ് പൊ​ലീ​സ് വേ​ല്‍ യാ​ത്ര ത​ട​ഞ്ഞ​ത്. നൂ​റോ​ളം പ്ര​വ​ര്‍​ത്ത​ക​രെ​യും പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സ്ഥ​ല​ത്ത് പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ത​മ്മി​ല്‍ ചെ​റി​യ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.

നേ​ര​ത്തെ പൂ​ന​മ​ല്ലി​ക്ക് സ​മീ​പ​ത്ത് വ​ച്ച് വേൽയാത്രക്ക് പുറപ്പെട്ട അധ്യക്ഷൻ മുരുകന്‍റെ വാഹനം പൊലീസ് തടഞ്ഞിരുന്നു. എ​ന്നാ​ല്‍ ഇത് കണക്കിലെടുക്കാതെ ഇവർ യാ​ത്ര തു​ട​രു​ക​യാ​യി​രു​ന്നു. എല്ലാ ഭക്തർക്കും അവരവരുടെ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത് തടയാൻ ആർക്കും കഴിയില്ലെന്നും മുരുകൻ പറഞ്ഞു. തിരുത്തണി മുരുകൻ കോവിലിലേക്ക് ആരാധനക്കായി പോകുകയാണ്. ഭഗവാൻ മുരുകൻ യാത്ര നടത്താനുള്ള അനുവദാം തന്നിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കോ​വി​ഡ് പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ യാത്രക്ക് അനുമതി നൽകാതിരുന്നു.

ത​മി​ഴ്നാ​ട് ബി.​ജെ​.പി അ​ധ്യ​ക്ഷ​ൻ എ​ൽ. മു​രു​ക​നാ​ണ് യാ​ത്ര ന​യി​ക്കു​ന്ന​ത്. വ​ർ​ഗീ​യ​വി​ദ്വേ​ഷം ല​ക്ഷ്യ​മി​ട്ടാ​ണ് വേ​ൽ​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നാ​ണ് ത​മി​ഴ്നാ​ട്ടി​ലെ മ​റ്റ് രാ​ഷ്ട്രി​യ പാ​ർ​ട്ടി​ക​ൾ പ​റ​യു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com