Thursday, January 23, 2025
Google search engine
HomeIndiaചെലവുചുരക്കൽ നിർദേശവുമായി ​െഎ.എം.എഫ്​; ലോണെടുത്തവർ പട്ടിണിയിലാകും

ചെലവുചുരക്കൽ നിർദേശവുമായി ​െഎ.എം.എഫ്​; ലോണെടുത്തവർ പട്ടിണിയിലാകും

പൊതുജനാരോഗ്യ സംരക്ഷണത്തിനും പെൻഷനുമുള്ള തുകകൾ വെട്ടിക്കുറക്കാനും ​െഎ.എം.എഫ്​ നിർദേശമുണ്ട്

കോവിഡ്​ കാലത്ത്​ തിരിച്ചടവ്​ മുടങ്ങിയതോടെ ലോണെടുത്തവർക്ക്​ കർശന ചെലവ്​ചുരുക്കൽ നിർദേശങ്ങളുമായി ​െഎ.എം.എഫ്​. ഇതോടെ ആരോഗ്യ, ഭഷ്യോത്​പാദന രംഗത്തെ ചിലവഴിക്കൽ കുറക്കാൻ വായ്​പയെടുത്തവർ നിർബന്ധിതരാവുമെന്ന്​ ഒാക്​സ്​ഫാം ഇൻറർനാഷനൽ റിപ്പോർട്ട്​ ചെയ്​തു. വായ്​പയെടുത്ത രാജ്യങ്ങളിലും പ്രവിശ്യകളിലും പട്ടിണിയും ആരോഗ്യരംഗ​െത്ത അനിശ്​ചിതാവസ്​ഥയും വർധിക്കുകയായിരിക്കും ഇതി​െൻറ ഫലമെന്നും ഒാക്​സ്​ഫാം പറയുന്നു.

മാർച്ച് മുതൽ നൽകിയ 91 വായ്പകളിൽ കർശന നിർദേശങ്ങളാണ്​ ​െഎ.എം.എഫ്​ ഏർപ്പെടുത്തിയിരിക്കുന്നത്​. പൊതുജനാരോഗ്യ സംരക്ഷണത്തിനും പെൻഷനുമുള്ള തുകകൾ വെട്ടിക്കുറക്കാനും ​െഎ.എം.എഫ്​ നിർദേശമുണ്ട്​. ഡോക്ടർമാരെയും അധ്യാപകരെയും പോലുള്ള തൊഴിലാളികൾക്ക് വേതനം മരവിപ്പിക്കൽ, വേതനം വെട്ടിക്കുറക്കൽ തുടങ്ങിയവ വായ്​പയെടുത്തവർ നടപ്പാക്കി തുടങ്ങിയതായും സൂചനയുണ്ട്​. ദക്ഷിണാഫ്രിക്ക, പാകിസ്​ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ്​ കോവിഡ്​ കാലത്ത്​ ​െഎ.എം.എഫിൽ നിന്ന്​ ഏറ്റവും കൂടുതൽ ലോണെടുത്ത രാജ്യങ്ങൾ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്​ഥാനങ്ങളും ​െഎ.എം.എഫിൽ നിന്ന്​ 500 മില്യൻ ഡോളർ കടമെടുത്തിട്ടുണ്ട്​.

‘പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അസമത്വം വൻതോതിൽ വർദ്ധിച്ചതായി ഐ‌എം‌എഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’-ഓക്സ്ഫാം ഇൻറർനാഷണലി​െൻറ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ചെമാ വെര പറഞ്ഞു. പക്ഷേ ​െഎ.എം.എഫ്​ നിർദേശിക്കുന്ന നടപടികൾ ‘ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്​ടപ്പെടുന്നതിനും ആരോഗ്യ സംരക്ഷണം ലഭിക്കാതെ പോകുന്നതിനും സുസ്ഥിര വീണ്ടെടുക്കലിൻറ പ്രതീക്ഷകളെ തകർക്കുന്നതിനും കാരണമാവുകയും ചെയ്യും’.

ലോകത്തി​െൻറ ആകെ കടം ഈ വർഷം റെക്കോർഡ് നിലയിലെത്തിയിരുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ പകുതിയോളം ആരോഗ്യ പ്രതിസന്ധിക്ക് മുമ്പായി കടക്കെണിയിലാകുകയോ അപകടത്തിലാകുകയോ ചെയ്​തിട്ടുണ്ട്​. 189 അംഗ രാജ്യങ്ങളോട് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാവശ്യമായത് മാത്രം ചിലവഴിക്കാനാണ്​ ​െഎ.എം.എഫ്​ നിർദേശിച്ചിരിക്കുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com