Wednesday, January 22, 2025
Google search engine
HomeUncategorizedആധാർ ബന്ധിപ്പിക്കാനുള്ള അവസാന അവസരം; ഓർക്കാം ഈ തീയതികൾ

ആധാർ ബന്ധിപ്പിക്കാനുള്ള അവസാന അവസരം; ഓർക്കാം ഈ തീയതികൾ

ന്യൂ‍‍ഡൽഹി∙ സർക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാർ നമ്പർ ഉണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയവയുമായാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട നാലു കാര്യങ്ങളും അവയുടെ അവസാന തീയതി ഏതൊക്കെയെന്നും അറിയാം. ആധാർ–പാൻ ഈ സാമ്പത്തിക വർഷത്തെ (2017–2018) ആദായനികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ ആധാർ – പാൻ ബന്ധിപ്പിക്കൽ നടപടി പൂർത്തീകരിച്ചിരിക്കണമെന്നാണു കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിടി) അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31നായിരുന്നു അവസാന തീയതി. പുതുക്കിയ തീയതി 2017 ഡിസംബർ 31. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ റിട്ടേൺ ഫയലിങ് സാധുതയില്ലാത്തതാകുമെന്നും പിന്നീട് അതു പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അധികൃതർ പറയുന്നു. മൊബൈൽ നമ്പർ 2018 ഫെബ്രുവരിക്കു മുൻപായി ആധാർ, മൊബൈൽ നമ്പരുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പ്രവർത്തനരഹിതമാകുമെന്നാണു മുന്നറിയിപ്പ്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് വാർത്ത പുറത്തുവിട്ടത്. ഉപഭോക്താക്കൾക്കു മൊബൈലിൽ കോളുകളായും എസ്എംഎസ് സന്ദേശങ്ങളായും ആധാർ ബന്ധിപ്പിക്കണമെന്ന നിർദേശം എത്തുന്നുമുണ്ട്. ബാങ്ക് അക്കൗണ്ട് ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുമായുള്ള ഇടപാടിൽ കേന്ദ്രസർക്കാർ ആധാർ നിർബന്ധമാക്കി. ഉപഭോക്താക്കളെക്കുറിച്ചുള്ള നോ യുവർ കസ്റ്റമർ (കെവൈസി) രേഖകളിൽ ഇവ ഉൾക്കൊള്ളിക്കണമെന്നാണു നിര്‍ദേശം. ലോൺ എടുത്ത ആളുകളും ആധാർ വിവരങ്ങൾ ബാങ്കിനു നൽകണം. ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി അവസാന തീയതിയായ 2017 ഡിസംബർ 31നകം ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഉപയോഗിക്കാനാകില്ല. സാമൂഹിക സുരക്ഷാ പദ്ധതികൾ പെൻഷൻ, ഗ്യാസ് സബ്സിഡി, സർക്കാരിന്റെ സ്കോളർഷിപ്പ് തുടങ്ങിയ സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രയോജനം ലഭിക്കണമെങ്കിൽ 12 അക്ക ആധാർ നമ്പർ നൽകണം. ഇതിനുള്ള അവസാന തീയതി 2017 ഡിസംബർ 31.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com