തിരുവനന്തപുരം ∙ സംസ്ഥാനത്ത് തിങ്കളാഴ്ച 82 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവായവരില്‍ 49 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈത്ത്-12, സൗദി അറേബ്യ-9, ഖത്തര്‍-5, ഒമാന്‍-2, നൈജീരിയ-2) 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-4, ഡല്‍ഹി-3, രാജസ്ഥാന്-1, പശ്ചിമ ബംഗാള്‍-1, തെലങ്കാന-1) വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
കോട്ടയം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലുള്ള 2 പേര്‍ക്ക് വീതവും മലപ്പുറം ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണ്‍ 12ന് മരിച്ച തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശി എസ്.രമേശന് (67) എന്ന വ്യക്തിയുടെ പരിശോധനാഫലം കോവിഡ് പോസിറ്റീവായി. ഇദ്ദേഹം ദീര്‍ഘകാല ശ്വാസകോശ രോഗബാധിതനായിരുന്നു. ഹൃദ്രോഗത്തിനും ചികിത്സ തേടിയിരുന്നു. കേരളത്തിൽ ചികിത്സയിലായിരുന്ന 73 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
കോവിഡ് പോസിറ്റീവായവർ, ജില്ല തിരിച്ച്
എറണാകുളം–13
പത്തനംതിട്ട– 11
കോട്ടയം– 10
കണ്ണൂര്‍– 10
പാലക്കാട്– 7
മലപ്പുറം– 6
കോഴിക്കോട്– 6
ആലപ്പുഴ– 5
കൊല്ലം– 4
തൃശൂര്‍– 3
കാസർകോട്– 3
ഇടുക്കി– 2
തിരുവനന്തപുരം (ജൂൺ 12ലെ മരണം)– 1
വയനാട്– 1
കോവിഡ് നെഗറ്റീവായവർ, ജില്ല തിരിച്ച്
കണ്ണൂര്‍– 21
പാലക്കാട്– 12
കൊല്ലം– 11
മലപ്പുറം– 10
തൃശൂര്‍– 6
കോഴിക്കോട്– 4
കാസർകോട്– 4
തിരുവനന്തപുരം– 3
എറണാകുളം– 2
1348 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 1,174 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. എയര്‍പോര്‍ട്ട് വഴി 75,656 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 1,42,388 പേരും റെയില്‍വേ വഴി 27,976 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 2,47,641 പേരാണ് എത്തിയത്. 14 ദിവസം കഴിഞ്ഞതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ നിന്നും 1,29,971 പേരെ ഒഴിവാക്കി. വിവിധ ജില്ലകളിലായി 1,20,727 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,18,704 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 2023 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 219 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 4491 സാംപിളുകളാണ് പരിശോധിച്ചത്. ഇതുവരെ 1,14,753 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാംപിള്‍ ഉള്‍പ്പെടെ) സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1996 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 31,424 സാംപിളുകള്‍ ശേഖരിച്ചതില്‍ 29,991 സാംപിളുകള്‍ നെഗറ്റീവ് ആയി. റുട്ടീന്‍ സാംപിള്‍, ഓഗ്മെന്റഡ് സാംപിള്‍, സെന്റിനല്‍ സാംപിൾ, പൂള്‍ഡ് സെന്റിനില്‍, സി.ബി.നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ആകെ 1,51,686 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്
ഇന്ന് പുതുതായി 5 ഹോട്സ്പോട്ടുകളാണുള്ളത്. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസർകോട് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പ്രദേശങ്ങളാണ് പുതിയ ഹോട്സ്പോട്ടുകള്‍. 2 പ്രദേശങ്ങളെയാണ് ഹോട്സ്പോട്ടില് നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ വണ്ടാഴി, പുതുനഗരം എന്നിവ. നിലവില്‍ ആകെ 125 ഹോട്സ്പോട്ടുകളാണ് ഉള്ളത്