ആകെ മരണം: 972, ആകെ രോഗബാധിതർ: 127541, പുതിയ രോഗമുക്തർ: 2172, ആകെ രോഗമുക്തർ: 84720, ചികിത്സയിൽ: 41849, ഗുരുതരാവസ്ഥയിൽ: 1855
റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്ച കോവിഡ് ബാധിച്ച് 40 പേർ മരിച്ചു. ഇതോടെ ആകെ മരണനിരക്ക് 972 ആയി. ജിദ്ദയിലാണ് കൂടുതലാളുകൾ മരിച്ചത്, 11പേർ
മക്ക (10), റിയാദ് (4), മദീന (5), ഹുഫൂഫ് (2), ഖത്വീഫ് (2), ദമ്മാം (1), ത്വാഇഫ് (1), ബുറൈദ (1), തബൂക്ക് (1), ബീഷ (1), സബ്യ (1) എന്നിവിടങ്ങളിലാണ് ബാക്കി മരണങ്ങൾ സംഭവിച്ചത്. രാജ്യത്താകെ 4233 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 2172 പേർക്ക് രോഗം ഭേദമായി. ആകെ രോഗബാധിതരുടെ എണ്ണം 127541 ഉം രോഗമുക്തരുടെ എണ്ണം 84720 ഉം ആയി
41849 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നു. അതിൽ 1855 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. മരണനിരക്കിൽ ജിദ്ദയാണ് മുന്നിൽ. 338 പേർ ജിദ്ദയിലും 325 പേർ മക്കയിലും ഇതുവരെ മരിച്ചു. റിയാദിൽ മരണസംഖ്യ 104 ആയി. രാജ്യത്തെ ചെറുതും വലുതുമായ 186 പട്ടണങ്ങളിലേക്ക് രോഗം പടർന്നു. പുതുതായി 19,377 സ്രവ സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ നടന്ന കോവിഡ് പരിശോധനകളുടെ എണ്ണം 1,106,398 ആയി.
പുതിയ രോഗികൾ
റിയാദ് 1735, ജിദ്ദ 352, മക്ക 314, ദമ്മാം 161, മദീന 158, ഹുഫൂഫ് 147, ഖത്വീഫ് 144, ഖോബാർ 137, ദഹ്റാൻ 88, ത്വാഇഫ് 74, ഖമീസ് മുശൈത് 63, അൽഖർജ് 54, അബഹ 53, നജ്റാൻ 53, വാദി അൽദവാസിർ 50, അൽമുബറസ് 46, സഫ്വ 45, ജുബൈൽ 41, ഹുറൈംല 34, ദറഇയ 30, ഹഫർ അൽബാത്വിൻ 29, യാംബു 23, ഹുത്ത ബനീ തമീം 22, അൽഅയൂൻ 17, മഹായിൽ 16, മുസാഹ്മിയ 16, ജീസാൻ 15, തബൂക്ക് 14, ബീഷ 13, ദുർമ 12, ഹാഇൽ 11, അൽദിലം 11, മജ്മഅ 11, സാജർ 11, റാനിയ 10, ബേയ്ഷ് 9, റുശെവദ അൽഅർദ 8, റിജാൽ അൽമ 7, റൂമ 7, ശഖ്റ 7, അൽമജാരിദ 6, ദഹ്റാൻ അൽജനൂബ് 6, സറാത് അബീദ 6, സബ്ത് അൽഅലായ 6, അബൂഅരീഷ് 6, അൽഅയ് ദാബി 6, അഫീഫ് 6, ദവാദ്മി 6, ഹനാഖിയ 5, ബുറൈദ 5, റാസതനൂറ 5, ശറൂറ 5, അൽഖുവയ്യ 5, അൽജഫർ 4, മഹദ് അൽദഹബ് 4, ഉനൈസ 4, അഹദ് റുഫൈദ 4, നമീറ 4, ഖുറയാത് അൽഉൗല 4, ഫർസാൻ 4, അല്ലൈത് 4, സുലൈയിൽ 4, താദിഖ് 4, അൽഖുറുമ 3, ഖിയ 3, അൽമദ്ദ 3, അൽഅർദ 3, ബദർ അൽജനൂബ് 3, അൽഖൂസ് 3, സാംത 2, മിദ്നബ് 2, ഖുൻഫുദ 2, തുറൈബാൻ 2, അൽഖറഇ 2, അൽസഹൻ 2, അൽഹർജ 2, തത്ലീത് 2, സബ്യ 2, വാദി അൽഫറഅ 2, അൽകാമിൽ 2, അറാർ 2, ലൈല 2, ബിജാദിയ 2, സുൽഫി 2, റിയാദ് അൽഖബ്റ 1, അൽഫർഷ 1, അൽനമാസ് 1, അൽഖഹ്മ 1, ബലാസ്മർ 1, തനൂമ 1, വാദി ബിൻ ഹഷ്ബൽ 1, അൽബഷായർ 1, തബാല 1, അബ്ഖൈഖ് 1, മുലൈജ 1, ഫൈഫ 1, റാബിഗ് 1, ഹബോണ 1, യാദമഅ് 1, റഫ്ഹ 1, ഹരീഖ് 1, അൽഖസ്റ 1, അൽറയീൻ 1, റഫാഇ അൽജംഷ് 1, അൽബദാഇ 1, ഉംലജ് 1, അൽഉല 1, ഖൈബർ 1
മരണസംഖ്യ
ജിദ്ദ 338, മക്ക 325, റിയാദ് 104, മദീന 72, ദമ്മാം 37, ഹുഫൂഫ് 21, ത്വാഇഫ് 12, തബൂക്ക് 10, ബുറൈദ 7, ബീഷ 6, അൽഖോബാർ 4, ഖത്വീഫ് 4, ജീസാൻ 4, അറാർ 3, ജുബൈൽ 3, സബ്യ 3, ഹഫർ അൽബാത്വിൻ 2, യാംബു 2, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, വാദി ദവാസിർ 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1, ഖുൻഫുദ 1