Friday, November 22, 2024
Google search engine
HomeIndiaകോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം; സുശാന്തിന്റെ‌ വീട്ടിലേക്ക് ജനപ്രവാഹം

കോവിഡ് ടെസ്റ്റിനു ശേഷം പോസ്റ്റുമോർട്ടം; സുശാന്തിന്റെ‌ വീട്ടിലേക്ക് ജനപ്രവാഹം

മുംബൈ ∙ ബാന്ദ്രയിലെ വസതിയിൽ മരിച്ച നിലയിൽ കാണപ്പെട്ട നടൻ സുശാന്ത് സിങ് രജ്പുതിന്റെ മൃതദേഹം ഡോ.ആർഎൻ കൂപ്പർ മുൻസിപ്പൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്കായി സ്രവം എടുത്ത ശേഷം പോസ്റ്റുമോർട്ടത്തിനു വിധേയമാക്കും. സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പൊലീസിന്റെ നിഗമനം. എന്നാൽ ആത്മഹത്യക്കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. യഥാർഥ മരണകാരണം പോസ്റ്റുമോർട്ടം റിപ്പോർട്ടു ലഭിച്ച ശേഷമെ പറയാൻ സാധിക്കൂ എന്ന് ഡിസിപി അഭിഷേക് ത്രിമുഖെ അറിയിച്ചു.

മരണവാർത്ത അറിഞ്ഞതിനു പിന്നാലെ സുശാന്തിന്റെ ജന്മനാടായ ബിഹാറിലെ പട്നയിലെ വീട്ടിനു മുൻപിൽ ആളുകൾ തടിച്ചുകൂടി. സുശാന്തിന്റെ വിയോഗവാർത്ത ടെലിഫോണിലൂടെയാണ് അറിഞ്ഞതെന്ന് വീട്ടിലെ ജോലിക്കാരി ലക്ഷ്മി ദേവി മാധ്യമങ്ങളോടു പറഞ്ഞു. അദ്ദേഹത്തിന്റെ അച്ഛൻ ആകെ തകർന്നിരിക്കുകയാണ്. ചണ്ഡിഗഡിൽ താമസിക്കുന്ന സുശാന്തിന്റെ മൂത്ത സഹോദരി എത്തി അച്ഛനെ മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും അവർ പറഞ്ഞു. ഞായറാഴ്ച ഉച്ചക്കഴിഞ്ഞാണ് സുശാന്തിനെ ബാന്ദ്രയിൽ ഉള്ള വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സീ ചാനലിലെ പവിത്ര റിഷ്ടയിലൂടെയെത്തി കാഴ്ചക്കാരുടെ ഹരമായി മാറിയ താരമായിരുന്നു സുശാന്ത്. ബിഗ് സ്ക്രീനിലും കാലിടറിയില്ല. 2013ൽ ഇറങ്ങിയ ആദ്യ ചിത്രമായ കൈ പോ ചെയിലെ അഭിനയത്തിന് ഒട്ടേറെ അഭിനന്ദനങ്ങൾ കരസ്ഥമാക്കി. രണ്ടാം ചിത്രമായ ശുദ്ധ് ദേശി റൊമാൻസിലും ശ്രദ്ധിക്കപ്പെട്ടു. ചെറുതെങ്കിലും എല്ലാവരും ഓർക്കുന്ന കഥാപാത്രമായിരുന്നു പികെയിലെ സർഫ്രാസിന്റേത്. ഡിറ്റക്ടീവ് ബ്യോമ്കേഷ് ബക്ഷി എന്ന ആക്ഷൻ ത്രില്ലറിലും തകർപ്പൻ പ്രകടനം കാഴ്ച വച്ചു. ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അൺടോൾഡ് സ്റ്റോറി’ സുശാന്തിനെ താരമാക്കി. നല്ലൊരു ഡാൻസർ കൂടിയായിരുന്നു സുശാന്ത്. ഡാൻസ് ഷോകളിലെ സജീവ സാന്നിധ്യമായിരിക്കുമ്പോഴാണ് സ്ക്രീനിലേക്കു വിളിവന്നത്. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ഇന്ത്യൻ സിനിമാലോകമാകെ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com