യാത്രകൾ മികച്ച രീതിയിൽ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ മാപ്‌സ് സേവനത്തിൽ കോവിഡ്19-നെ തുടര്‍ന്ന് ഉണ്ടായിട്ടുള്ള യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിനായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുന്നു.
കോവിഡ് 19-ന്‍റെ സാഹചര്യത്തില്‍ യാത്രകള്‍ക്ക് വേണ്ട മുന്നറിയിപ്പുകള്‍ നല്‍കുക, പൊതുനിരത്തുകളില്‍ പ്രാദേശിക അധികാരികള്‍ പുറത്തുവിടുന്ന നിര്‍ദ്ദേശങ്ങള്‍ കാണിക്കുക, പൊതു ഗതാഗതത്തെ ആശ്രയിക്കാനാണ് ഉദ്ദേശമെങ്കില്‍ മാസ്‌ക് ധരിക്കണമോ എന്ന് സർക്കാർ പറഞ്ഞിട്ടുണ്ടോ എന്ന് അറിയിക്കുക എന്ന് തുടങ്ങി സ്വന്തം വാഹനം ഉപയോഗിക്കുന്നവര്‍ക്ക് ഡ്രൈവിങ് അലേര്‍ട്ടുകള്‍ വരെ ഗൂഗിള്‍ മാപ്‌സ് നല്‍കും. കൂടാതെ യാത്രാ വഴിയിലെ ചെക്ക്പോയിന്‍റുകള്‍, ഓരോ സ്ഥലത്തും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ തുടങ്ങിയവ ‘ഡയറക്ഷന്‍സ് സ്ക്രീനില്‍’ മുന്നറിയിപ്പുകളായി ലഭ്യമാക്കും
ഇന്ത്യയുള്‍പ്പെടെ അർജന്‍റീന, ഫ്രാൻസ്, നെതർലാന്‍റ്സ്, യുഎസ്എ, ബ്രിട്ടണ്‍ എന്നിവിടങ്ങളിൽ ട്രാൻസിറ്റ് അലേർട്ടുകൾ ലഭ്യമാകുന്നതാണ്. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപകരണങ്ങളില്‍ പുതിയ അപ്ഡേറ്റ് പിന്തുണയ്ക്കുന്നു