translate : English
കഴിഞ്ഞ പര്യടനത്തിലെ ചരിത്രജയം ആവർത്തിക്കാനായി ആസ്ട്രേലിയയിൽ വെള്ളക്കുപ്പായത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടുമായാണ് ആദ്യ ടെസ്റ്റ് അവസാനിപ്പിച്ചത്.
പൃഥ്വി ഷാ (4), മായങ്ക് അഗർവാൾ (9), ജസ്പ്രീത് ബുംറ (2),ചേതേശ്വർ പൂജാര (0), വിരാട് കോഹ്ലി (4), ആജിൻക്യ രഹാനെ (0), ഹനുമാ വിഹാരി (8),വൃദ്ധിമാൻ സാഹ (4),രവിചന്ദ്ര അശ്വിൻ (0),ഉമേഷ് യാദവ് (4), മുഹമ്മദ് ഷമി (1) എന്നിങ്ങനെയാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. ഇതിനെ പ്രതീകാത്മകമായി 4920408404 എന്ന നമ്പറിലൂടെ ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സേവാഗ് ഇത് മറക്കാനുള്ള ഒ.ടി.പിയാെണന്ന് പരിഹസിച്ചു.
ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയ ശേഷം അവിശ്വസനീയമായിരുന്നു ഇന്ത്യയുടെ വീഴ്ച. ടീമിലെ ഒരാൾക്ക് പോലും രണ്ടക്കം കടക്കാനായില്ല. അഞ്ച് വിക്കറ്റെടുത്ത ജോഷ് ഹേസൽവുഡും നാല് വിക്കറ്റെടുത്ത പാറ്റ് കമ്മിൻസുമാണ് ഇന്ത്യയെ എറിഞ്ഞുവീഴ്ത്തിയത്. ആദ്യ മത്സരത്തിന് ശേഷം വിരാട് കോഹ്ലികൂടി മടങ്ങുന്നതോടെ മൂന്ന് ടെസ്റ്റുകൾ കൂടി അവശേഷിക്കുന്ന പര്യടനത്തിൽ ഓസീസ് പേസ് പടയെ ഇന്ത്യ എങ്ങെന അതിജീവിക്കുമെന്ന് കണ്ടറിയണം.