തിരുവനന്തപുരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കണ്ടെത്താനാകാതെ അന്തിമ ഫോറന്‍സിക് റിപ്പോര്‍ട്ട്. തീപിടിത്തത്തില്‍ ഫാന്‍ ഉരുകിയെങ്കിലും ഇതിന്റെ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
അതേസമയം, തീപിടിത്തമുണ്ടായ സ്ഥലത്തുനിന്ന് രണ്ട് മദ്യക്കുപ്പികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ തീപിടിത്തത്തിന് കാരണമായോ എന്ന് കണ്ടെത്തിയിട്ടില്ല.
തീപിടിത്ത കാരണം വ്യക്മാകാത്തതിനാല് വീണ്ടും വിദഗ്ധ പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്.