പൊതുജനാരോഗ്യ സംരക്ഷണത്തിനും പെൻഷനുമുള്ള തുകകൾ വെട്ടിക്കുറക്കാനും െഎ.എം.എഫ് നിർദേശമുണ്ട്
കോവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയതോടെ ലോണെടുത്തവർക്ക് കർശന ചെലവ്ചുരുക്കൽ നിർദേശങ്ങളുമായി െഎ.എം.എഫ്. ഇതോടെ ആരോഗ്യ, ഭഷ്യോത്പാദന രംഗത്തെ ചിലവഴിക്കൽ കുറക്കാൻ വായ്പയെടുത്തവർ നിർബന്ധിതരാവുമെന്ന് ഒാക്സ്ഫാം ഇൻറർനാഷനൽ റിപ്പോർട്ട് ചെയ്തു. വായ്പയെടുത്ത രാജ്യങ്ങളിലും പ്രവിശ്യകളിലും പട്ടിണിയും ആരോഗ്യരംഗെത്ത അനിശ്ചിതാവസ്ഥയും വർധിക്കുകയായിരിക്കും ഇതിെൻറ ഫലമെന്നും ഒാക്സ്ഫാം പറയുന്നു.
മാർച്ച് മുതൽ നൽകിയ 91 വായ്പകളിൽ കർശന നിർദേശങ്ങളാണ് െഎ.എം.എഫ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനാരോഗ്യ സംരക്ഷണത്തിനും പെൻഷനുമുള്ള തുകകൾ വെട്ടിക്കുറക്കാനും െഎ.എം.എഫ് നിർദേശമുണ്ട്. ഡോക്ടർമാരെയും അധ്യാപകരെയും പോലുള്ള തൊഴിലാളികൾക്ക് വേതനം മരവിപ്പിക്കൽ, വേതനം വെട്ടിക്കുറക്കൽ തുടങ്ങിയവ വായ്പയെടുത്തവർ നടപ്പാക്കി തുടങ്ങിയതായും സൂചനയുണ്ട്. ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് കാലത്ത് െഎ.എം.എഫിൽ നിന്ന് ഏറ്റവും കൂടുതൽ ലോണെടുത്ത രാജ്യങ്ങൾ. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും െഎ.എം.എഫിൽ നിന്ന് 500 മില്യൻ ഡോളർ കടമെടുത്തിട്ടുണ്ട്.
‘പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ അസമത്വം വൻതോതിൽ വർദ്ധിച്ചതായി ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്’-ഓക്സ്ഫാം ഇൻറർനാഷണലിെൻറ ഇടക്കാല എക്സിക്യൂട്ടീവ് ഡയറക്ടർ ചെമാ വെര പറഞ്ഞു. പക്ഷേ െഎ.എം.എഫ് നിർദേശിക്കുന്ന നടപടികൾ ‘ദശലക്ഷക്കണക്കിന് ആളുകൾക്ക് ജോലി നഷ്ടപ്പെടുന്നതിനും ആരോഗ്യ സംരക്ഷണം ലഭിക്കാതെ പോകുന്നതിനും സുസ്ഥിര വീണ്ടെടുക്കലിൻറ പ്രതീക്ഷകളെ തകർക്കുന്നതിനും കാരണമാവുകയും ചെയ്യും’.
ലോകത്തിെൻറ ആകെ കടം ഈ വർഷം റെക്കോർഡ് നിലയിലെത്തിയിരുന്നു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ പകുതിയോളം ആരോഗ്യ പ്രതിസന്ധിക്ക് മുമ്പായി കടക്കെണിയിലാകുകയോ അപകടത്തിലാകുകയോ ചെയ്തിട്ടുണ്ട്. 189 അംഗ രാജ്യങ്ങളോട് ജനങ്ങളുടെ ജീവൻ രക്ഷിക്കാനാവശ്യമായത് മാത്രം ചിലവഴിക്കാനാണ് െഎ.എം.എഫ് നിർദേശിച്ചിരിക്കുന്നത്.