Friday, November 22, 2024
Google search engine
HomeIndiaനിരീക്ഷണ കാമറകളും മെറ്റൽ ഡിറ്റക്​ടറും സ്ഥാപിച്ചു; അതിസുരക്ഷ വലയത്തിൽ ഹാഥറസ്​ ഇരയുടെ വീട്​

നിരീക്ഷണ കാമറകളും മെറ്റൽ ഡിറ്റക്​ടറും സ്ഥാപിച്ചു; അതിസുരക്ഷ വലയത്തിൽ ഹാഥറസ്​ ഇരയുടെ വീട്​

ഹാഥറസ്​: ബലാത്സംഗത്തിനിരയായി കൊല​െചയ്യപ്പെട്ട ദലിത്​ പെൺകുട്ടിയുടെ വീടിന്​ കനത്ത കാവലൊരുക്കി ഉത്തർപ്രദേശ്​ പൊലീസ്​. പെൺകുട്ടിയു​െട മരണത്തെ തുടർന്ന്​ ഹാഥറസിലുള്ള ഇവരുടെ വീട്ടിലേക്ക്​ വന്ന മാധ്യമപ്രവർത്തകരെ അടക്കം തടയുകയും വീട്ടുകാരെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്​ത പൊലീസാണ്​, വീട്ടുകാർക്ക്​ സുരക്ഷ ഒരുക്കാൻ എന്നവകാശപ്പെട്ട്​ ഇപ്പോൾ ഇവിടെ വൻസന്നാഹം ഒരുക്കിയിരിക്കുന്നത്​. അറുപതോളം ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്ന വീടിനു ചുറ്റും എട്ടു ​ക്ലോസ്​ഡ്​ സർക്യൂട്ട്​ കാമറകളും സ്ഥാപിച്ചിട്ടുണ്ട്​.

സുരക്ഷ ഏകോപിപ്പിക്കാൻ​ നോഡൽ ഓഫിസറായി ലഖ്​നോവിൽനിന്ന്​ ഡി.ഐ.ജി ശലഭ്​ മാത്തൂറിനെ നിയോഗിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ ഇവിടെ കൺട്രോൾ റൂം സ്ഥാപിക്കുമെന്ന്​ ഡി.ഐ.ജി അറിയിച്ചു.

”ഇരയുടെ കുടുംബത്തി​െൻറ സുരക്ഷക്കായി 12 മണിക്കൂർ ഷിഫ്​റ്റ്​ അടിസ്ഥാനത്തിൽ 60 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്​. ഇവരുടെ പ്രവർത്തനം വിലയിരുത്താൻ ഒരു ഗസറ്റഡ്​ ഉദ്യോഗസ്ഥനെയും നിയമിച്ചു. കാമറകളുടെ സഹായത്താൽ വീട്​ 24 മണിക്കൂറും നിരീക്ഷിക്കും” -മാത്തൂർ പറഞ്ഞു.

വീട്​ സന്ദർശിക്കാൻ വരു​ന്നവരെ രജിസ്​റ്ററിൽ പേരുേചർത്ത്​ മാത്രമേ കടത്തിവിടുകയുള്ളൂവെന്ന്​ ഹാഥറസ്​ ജില്ല പൊലീസ്​ സൂപ്രണ്ട്​ വിനീത്​ ജയ്​സ്വാൾ അറിയിച്ചു. ഒാരോ കുടുംബാംഗത്തിനും രണ്ടു സുരക്ഷ സേനാംഗങ്ങൾ വീതം സംരക്ഷണം നൽകും. അഗ്​നിരക്ഷ സേനയെയും രഹസ്യാന്വേഷണ വിഭാഗത്തെയും നിയോഗിച്ചിട്ടുമുണ്ട്​.

പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്​ടർ സ്ഥാപിച്ചതായും എസ്​.പി പറഞ്ഞു. ജില്ല മജിസ്​ട്രേറ്റ്​ അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസും ചേർന്ന്​ ഹാഥറസ്​ ഇരയുടെ മാതാപിതാക്കൾ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും മൊഴി മാറ്റാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com