Friday, December 27, 2024
Google search engine
HomeCovid-19ഇന്ന്​ 4538 പേർക്ക്​ രോഗം​; സംസ്​ഥാനം വലിയ തോതിലുള്ള കോവിഡ്​ വ്യാപന ആശങ്കയിൽ -മുഖ്യമന്ത്രി

ഇന്ന്​ 4538 പേർക്ക്​ രോഗം​; സംസ്​ഥാനം വലിയ തോതിലുള്ള കോവിഡ്​ വ്യാപന ആശങ്കയിൽ -മുഖ്യമന്ത്രി

ഇന്ന്​ അവലോകന യോഗത്തിന്​ ഫലം നേരത്തെയെടുത്തതിനാലാണ്​ രോഗികളുടെ എണ്ണം കുറഞ്ഞത്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​​ ഇന്ന്​ 4538 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 20 പേർ മരിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന്​ അവലോകന യോഗത്തിന്​ ഫലം നേരത്തെയെടുത്തതിനാലാണ്​ രോഗികളുടെ എണ്ണം കുറഞ്ഞത്​. സംസ്​ഥാനം വലിയ തോതിലുള്ള കോവിഡ്​ വ്യാപനത്തി​െൻറ ആശങ്കയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

3,997 പേർക്ക്​ ഇന്ന്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഉറവിടമറിയാത്തത്​ 249​ പേർ. 67 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 3347 പേർ രോഗമുക്​തി നേടി.

24 മണിക്കൂറിനിടെ 36,027 സാമ്പിൾ പരിശോധനയാണ്​ നടത്തിയത്​. ഇതുവരെ 1,79,922 പേർക്ക്​ രോഗം ബാധിച്ച സംസ്​ഥാനത്ത്​ 57,779 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.

പൊലീസിന് ക്രമസമാധാന പാലനത്തിൽ ശ്രദ്ധക്കേണ്ടി വന്നത്​ കോവിഡ് പോരാട്ടത്തിന്​ തടസ്സമായി. കർശന നടപടികളിലേക്ക് നീങ്ങാനുള്ള സമയം അതിക്രമിച്ചു. സാമൂഹിക അകലം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. അകലം പാലിക്കാത്ത കട ഉടമകൾക്കെതിരെ നടപടിയെടുക്കും. കട അടച്ചിടേണ്ടി വരും. കല്യാണത്തിന് 50 പേരാണ് സാധാരണ പങ്കെടുക്കാവുന്നത്. ശവദാഹത്തിന് 20 പേർ. ഇത്​ അതേനിലയിൽ നടപ്പാക്കും.

രോഗ ബാധിതർ ജില്ല തിരിച്ച്​

കോഴിക്കോട് 918,

എറണാകുളം 537,

തിരുവനന്തപുരം 486,

മലപ്പുറം 405,

തൃശൂര്‍ 383,

പാലക്കാട് 378,

കൊല്ലം 341,

കണ്ണൂര്‍ 310,

ആലപ്പുഴ 249,

കോട്ടയം 213,

കാസർകോട്​ 122,

ഇടുക്കി 114,

വയനാട് 44,

പത്തനംതിട്ട 38.

മരണപ്പെട്ടവർ

തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട് വടകര സ്വദേശി കെ.എന്‍. നസീര്‍ (42), വേളം സ്വദേശി മൊയ്ദു (66), പെരുവയല്‍ സ്വദേശി അബൂബക്കര്‍ (66), തൂണേരി സ്വദേശി കുഞ്ഞബ്ദുള്ള (70), തേക്കിന്‍തോട്ടം മുഹമ്മദ് ഷാജി (53), കാസര്‍ഗോഡ് കൂതാളി സ്വദേശിനി ഫാത്തിമ (80), പുത്തൂര്‍ സ്വദേശിനി ഐസാമ്മ (58), കാസർകോട്​ സ്വദേശിനി കമല (60), പീലിക്കോട് സ്വദേശി സുന്ദരന്‍ (61). ഇതോടെ ആകെ മരണം 697 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 166 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3997 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 249 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 4246 സമ്പര്‍ക്ക രോഗികളാണുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട് 908,

എറണാകുളം 504,

തിരുവനന്തപുരം 463,

മലപ്പുറം 389,

തൃശൂര്‍ 372,

പാലക്കാട് 307,

കൊല്ലം 340,

കണ്ണൂര്‍ 256,

ആലപ്പുഴ 239,

കോട്ടയം 208,

കാസർകോട്​ 111,

ഇടുക്കി 76,

വയനാട് 42,

പത്തനംതിട്ട 31

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com