ചെന്നൈ: ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറ ആരോഗ്യനില അതീവ ഗുരുതരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ആരോഗ്യ നില വഷളായതായും വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് കഴിയുന്നതെന്നും ചെന്നൈ എം.ജി.എം ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.
ആഗസ്റ്റ് അഞ്ചിന് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് സെപ്റ്റംബർ ഏഴിന് കോവിഡ് നെഗറ്റീവാകുകയും ചെയ്തിരുന്നു.
അദ്ദേഹത്തിെൻറ ആരോഗ്യനില തൃപ്തികരമാണെന്നും രോഗം ഭേദമായി ഉടൻ ആശുപത്രി വിടുമെന്നും സെപ്റ്റംബർ 22ന് മകൻ എസ്.പി. ചരൻ പുറത്തുവിട്ട വിഡിയോയിൽ അറിയിച്ചിരുന്നു.