2019ലെ ഉപതെരഞ്ഞെടുപ്പിലാണ് നടി പ്രചാരണത്തിനിറങ്ങിയത്
ബംഗളൂരു: കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിനിറങ്ങിയ താരനിരയിൽ മയക്കുമരുന്നു കേസിൽ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദിയും. കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാറിനെ അട്ടിമറിച്ച 17 എം.എൽ.എമാരെ അയോഗ്യരാക്കിയതിനെ തുടർന്ന് 2019ൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ബി.ജെ.പിക്കായി നടി രാഗിണി ദ്വിവേദിയടക്കമുള്ള കന്നട താരങ്ങൾ പ്രചാരണത്തിനിറങ്ങിയത്.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്രക്കൊപ്പമാണ് നടി മാണ്ഡ്യ കെ.ആർ പേട്ടിൽ ബി.ജെ.പി സ്ഥാനാർഥി കെ.സി. നാരായണ ഗൗഡിയുടെ പ്രചാരണത്തിൽ പെങ്കടുത്തത്. ബി.ജെ.പി നേതാക്കൾക്കൊപ്പം വീടുവീടാന്തരം കയറിയുള്ള പ്രചാരണത്തിെൻറ ചിത്രങ്ങളും വിഡിയോകളും നടിയുടെ അറസ്റ്റിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. യെദിയൂരപ്പ സർക്കാറിൽ മന്ത്രിയാണ് കെ.സി. നാരായണ ഗൗഡ. 2019 ലോക്സഭ തെരഞ്ഞെടുപ്പ് വേളയിൽ രാഗിണി ദ്വിവേദി ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹവുമുണ്ടായിരുന്നു. മയക്കുമരുന്ന് വിവാദത്തിൽ നടി ഉൾപ്പെട്ടതോടെ ബി.െജ.പി തീർത്തും പ്രതിരോധത്തിലായി.
തൽക്കാലം നടിയിൽനിന്ന് അകലം പാലിക്കാനാണ് നേതൃത്വത്തിെൻറ തീരുമാനം. രാഗിണി ദ്വിവേദി പാർട്ടി അംഗമല്ലെന്നും നൂറുകണക്കിന് െസലിബ്രിറ്റികൾ സ്വയം സന്നദ്ധരായി ബി.ജെ.പി പ്രചാരണത്തിൽ പെങ്കടുത്തിട്ടുണ്ടെന്നും അതിലൊരാളാണ് രാഗിണിയെന്നും നേതാക്കൾ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിെൻറ പേരില്‍ അവരുടെ സ്വകാര്യ-പ്രഫഷനൽ കാര്യങ്ങളില്‍ ബി.ജെ.പിക്ക് ഉത്തരവാദിത്തമില്ലെന്നും നേതാക്കൾ വ്യക്തമാക്കി.