Saturday, November 23, 2024
Google search engine
HomeInternationalഎബ്രഹാം ലിങ്ക​െൻറ തലമുടിയും രക്​തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത്​ 81,000 ഡോളറിന് !!

എബ്രഹാം ലിങ്ക​െൻറ തലമുടിയും രക്​തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത്​ 81,000 ഡോളറിന് !!

ബോസ്​റ്റൺ: അമേരിക്കൻ​ പ്രസിഡൻറായിരുന്ന എബ്രഹാം ലിങ്ക​െൻറ തലമുടിയും അദ്ദേഹത്തി​െൻറ മരണം അറിയിച്ചുകൊണ്ടുള്ള രക്​തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ബോസ്​റ്റൺ ആർ.ആർ ഓക്ഷൻ കേന്ദ്രമാണ് അത്യപൂർവവും ചരിത്രപരവുമായ വസ്തുക്കള്‍ ലേലത്തില്‍ ​െവച്ചത്.

1865 ഏപ്രിൽ 14ന്​ വാഷിങ്ടന്‍ ഫോഡ് തിയറ്ററിൽ വെച്ച്​ വെടിയേറ്റായിരുന്നു എബ്രഹാം ലിങ്ക​െൻറ മരണം. മൃതദേഹം പോസ്​റ്റുമോർട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്​ത മുടിക്കെട്ടിന്​ അഞ്ച്​ സെൻറി മീറ്ററായിരുന്നു നീളം. ലിങ്ക​െൻറ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമൻ ബീച്ചർ ടോഡ് എന്നിവരുടെ പക്കലായിരുന്നു ഇവ. 1945 വരെ ഇത്​ തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്ന്​ ഡോ. ടോഡി​െൻറ മകൻ ജെയിംസ് ടോഡ് പറഞ്ഞു.

1999ലാണ് മുടി ആദ്യമായി വിൽപന നടത്തിയതെന്ന്​ ലേല കമ്പനി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്​ച നടന്ന ലേലത്തിൽ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81,000 ഡോളറിനാണ് ലേലത്തിൽ പോയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

1860ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചാണ്​ അദ്ദേഹം അമേരിക്കയുടെ 16ാം പ്രസിഡൻറായി സ്ഥാനമേൽക്കുന്നത്​. അഞ്ച്​ വർഷങ്ങൾക്കുശേഷം വാഷിങ്ടൺ ഡി.സിയിലെ ഫോർഡ്​സ്​ തിയറ്ററിൽ വെച്ച് നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരിക്കുന്നത്​. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡൻറുമാണ്​ അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com