ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത്
കേപ് ടൗൺ: ലോകത്തെ ഏറ്റവും പ്രായം കൂടിയ പുരുഷൻ എന്ന് കരുതപ്പെടുന്നയാൾ മരിച്ചു. ദക്ഷിണാഫ്രിക്കൻ സ്വദേശി ഫ്രെഡി ബ്ലൂംസാണ് 116-ാം വയസിൽ മരിച്ചത്. 1904 മേയിൽ ഈസ്റ്റേൺ കേപ് പ്രവിശ്യയിലാണ് ഫ്രെഡി ബ്ലൂംസ് ജനിച്ചത്.
1918ലെ സ്പാനിഷ് ഫ്ലൂ മഹാമാരിക്കാലത്ത് കൗമാരക്കാരാനായിരുന്ന ഇദ്ദേഹത്തിന് കുടുംബം മുഴുവൻ നഷ്ടപ്പെട്ടു. രണ്ട് ലോകമഹായുദ്ധങ്ങളെയും അപ്പാർത്തീഡിനെയും ഇദ്ദേഹം അതിജീവിച്ചു.
അതേസമയം, തിരിച്ചറിയൽ രേഖകൾ ഗിന്നസ് റിക്കാർഡ് പരിശോധിച്ചിട്ടില്ല. തആദ്യകാലങ്ങളിൽ ഫാമിലും പിന്നീട് നിർമാണ മേഖലയിലും തൊഴിലാളിയായാണ് പ്രവർത്തിച്ചിരുന്നത്.