കൊച്ചി: റെക്കോർഡുകൾ തിരുത്തി കുറിച്ച് മുന്നേറിയ സ്വർണവിലയിൽ തുടർച്ചയായ രണ്ടാംദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവൻ സ്വർണത്തിന് 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില 41,200 ആയി. ഗ്രാമിന്‍റെ വിലയിലും കുറവുണ്ട്. 50 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില 5150 രൂപയായി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് നിക്ഷേപകർ ഒഴുകി എത്തിയതാണ് കഴിഞ്ഞദിവസങ്ങളിൽ സ്വർണവില ഉയരാൻ കാരണമായത്.