മലപ്പുറം: ക്വാറന്റീനില്‍ കഴിയവെ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചോക്കാട് മാളിയേക്കൽ സ്വദേശി ഇര്ഷാദലിക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരിക്കുംസംസ്കാരചടങ്ങുകള് നടക്കുക. ദുബൈയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇര്‍ഷാദലി ജൂലൈ നാലിനാണ് നാട്ടിലെത്തിയത്.
പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭക്ഷണവുമായി ബന്ധുക്കള്‍ എത്തിയപ്പോള്‍ മുറിയില്‍ നിന്നും ശബ്ദമൊന്നും കേള്‍ക്കാത്തതിനാല്‍ പൊലീസെത്തിയാണ് റൂം തുറന്നത്. അപ്പോഴാണ് ഇര്‍ഷാദലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.