ലണ്ടൻ: കോവിഡിനെ പിടിച്ചുകെട്ടിയ ക്രിക്കറ്റ് ക്രീസിൽ ആദ്യ വിജയാരവം വിൻഡീസിേൻറത്. 117 ദിവസത്തെ ഇടവേളക്കു ശേഷം പുനരാരംഭിച്ച ക്രിക്കറ്റ് മൈതാനത്ത് ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് കരീബിയൻ പടയോട്ടം.
സ്കോർ: ഇംഗ്ലണ്ട് 204 & 313, വിൻഡീസ് 318 & 200/6.
രണ്ടാം ഇന്നിങ്സിൽ 200 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ വിൻഡീസിെൻറ മുൻ നിര തകർന്നടിഞ്ഞെങ്കിലും മധ്യനിരയുടെ മികവിലാണ് കളി ജയിച്ചത്. ജർമയ്ൻ ബ്ലാക്വുഡ് (95) നടത്തിയ ധീരോദാത്ത ചെറുത്തു നിൽപിലൂടെ മൂന്നു വർഷത്തിനു ശേഷം ഇംഗ്ലീഷ് മണ്ണിൽ വിൻഡീസ് ചരിത്ര ജയം നേടി.
എട്ടിന് 284 റൺസ് എന്നനിലയിൽ അവസാനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഏഴ് ഓവർ കഴിയുേമ്പാഴേക്കും ഓൾഔട്ടായി. ചെറുത്തുനിന്ന ജൊഫ്ര ആർച്ചർ (23) ആണ് പത്താമനായി മടങ്ങിയത്. അതിന് തൊട്ടുമുമ്പ് മാർക് വുഡും (2) കീഴടങ്ങി. 313ന് അവസാനിച്ചതോടെ വിൻഡീസിെൻറ ലക്ഷ്യം 200 റൺസായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് ആദ്യ മൂന്ന് വിക്കറ്റുകൾ 12 ഓവറിനുള്ളിൽ നഷ്ടമായതോടെ കളി ഇംഗ്ലണ്ടിെൻറ വഴിയേ എന്ന് ഉറപ്പിച്ചു. ക്രെയ്ഗ് ബ്രാത്വെയ്റ്റ് (4), ഷമർ ബ്രൂക്സ് (0), ഷായ് ഹോപ് (9) എന്നിവർ ആർച്ചറിനും വുഡിനും വിക്കറ്റ് സമ്മാനിച്ച് മടങ്ങിയതോടെ വിൻഡീസ് പ്രതിസന്ധിയിലായി.
ഇതിനിടെ, ഓപണർ ജോൺ കാംബെൽ (1) പരിക്കേറ്റ് മടങ്ങി. മൂന്നിന് 27ൽ തകർന്നവർക്ക് നാലാം വിക്കറ്റിൽ റോസ്റ്റൺ ചേസും (37), ജർമയ്ൻ ബ്ലാക്വുഡും ചേർന്നാണ് രക്ഷയായത്. നാലാമനായി ചേസ് മടങ്ങുേമ്പാൾ സ്കോർ 100ലെത്തി. പിന്നീട് ഡോറിച്ചിനൊപ്പം ചേർന്ന ബ്ലാക്വുഡ് ക്ഷമാപൂർവം ഇന്നിങ്സ് പടുത്തുയർത്തി. സ്കോർ 168ൽ ഡൗറിച്ചിനെ (20) പുറത്താക്കി.