തിരുവനന്തപുരം: സംസ്ഥാനത്ത് 151 േപർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി. വിദേശത്തുനിന്നെത്തിയ 86 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 51 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേർക്ക് സമ്പർക്കം വഴിയും രോഗം സ്ഥിരീകരിച്ചു
. കാസർകോട് 10, കണ്ണൂർ 27, കോഴിേക്കാട് ആറ്, മലപ്പുറം 34, വയനാട് മൂന്ന്, തൃശൂർ 18, പാലക്കാട് 17, എറണാകുളം 12, ഇടുക്കി ഒന്ന്, കോട്ടയം നാല്, ആലപ്പുഴ എട്ട്, പത്തനംതിട്ട ആറ്, കൊല്ലം മൂന്ന് തിരുവനന്തപുരം നാല് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ 13ാം ദിവസവും നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു.
തിരുവനന്തപുരം മൂന്ന്, കൊല്ലം 21, പത്തനംതിട്ട അഞ്ച്, ആലപ്പുഴ ഒമ്പത്, കോട്ടയം ആറ്, ഇടുക്കി രണ്ട്, എറണാകുളം ഒന്ന്, തൃശൂർ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് രണ്ട്, കണ്ണൂർ 13, കാസർകോട് 16 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകൾ പരിശോധിച്ചു. 4593 പേർക്ക് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 2130 പേർ ചികിത്സയിലുണ്ട്. 1,87,219 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 2831 പേർ ആശുപത്രികളിലാണ്. 290 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4042 സാമ്പിളുകളുടെ റിസർട്ട് വരാനുണ്ട്.
ഹോട്ട്സ്പോട്ടുകൾ 124 ആയി ഉയർത്തി. ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള പൊന്നാനിയിൽ െപാലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരമേഖല ഐ.ജി അശോക് യാദവ് പൊന്നാനിയിൽ പൊലീസിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.