Wednesday, January 22, 2025
Google search engine
HomeGulfഉംറക്കും ത്വവാഫിനുമായി മക്ക മസ്​ജിദുൽ ഹറാം തുറന്നുകൊടു​ത്തേക്കും

ഉംറക്കും ത്വവാഫിനുമായി മക്ക മസ്​ജിദുൽ ഹറാം തുറന്നുകൊടു​ത്തേക്കും

തവക്കൽനാ’ ആപ്പിലൂടെ ഹറം സന്ദർശാനുമതി പത്രം നൽകും

മക്ക: കർശനമായ ആരോഗ്യ മുൻകരുതൽ പാലിച്ച്​​ ത്വവാഫിനും ഉംറക്കും മസ്​ജിദുൽ ഹറാം തുറന്നു കൊടുക്കാൻ ആലോചന. ഇതിനാവശ്യമായ പഠനവും പദ്ധതികളും  ഇരുഹറം കാര്യാലയത്തിനു കീഴിലെ സുരക്ഷ, തിരക്കുകൾ കൈകാര്യം ചെയ്യുക വകുപ്പിനു കീഴിൽ നടന്നുവരുന്നതായി ഉഖാദ്​ പത്രം​ റിപ്പോർട്ട്​ ചെയ്​തത്​. മാസ്​ക്​ ധരിക്കുക,  സമൂഹ അകലം പാലിക്കുക തുടങ്ങി കർശന ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ചു കൊണ്ടായിരിക്കും ഹറമിലേക്ക്​ പ്രവേശനം നൽകുക.

തുടക്കത്തിൽ 40  ശതമാനമാളുകൾക്ക്​ മാത്രം പ്രവേശനാനുമതി നൽകാനാണ്​ ആലോചന. മുൻകൂട്ടി രജിസ്​ട്രേഷൻ നടത്തിയായിരിക്കും പ്രവേശനാനുമതി നൽകുക. ‘തവക്കൽനാ’ ആപ്പിലാണ്​  ഇതിനുള്ള സൗകര്യം ഏർപ്പെടുത്തുക. ഹറം സന്ദർശാനുമതി പത്രം ഇതിലൂടെയാണ്​ ലഭിക്കുക. ഹറമിൽ പ്രവേശിക്കുേമ്പാൾ സ്വന്തം മൊബൈൽ നമ്പർ കവാടങ്ങളിൽ  നൽകണം. ഹറമിനകത്തേക്കും ​പുറത്തേക്കും പ്രത്യേക കവാടങ്ങൾ നിശ്ചയിക്കും. പ്രവേശന കവാടങ്ങളിൽ താപനില അളക്കാൻ തെർമൽ കാമറകൾ സ്​ഥാപിക്കും.  ശരീരോഷ്​മാവ്​ കൂടിയവരെ തടയും

. അങ്ങനെയുള്ളവരെ ആരോഗ്യവകുപ്പ്​ ഉദ്യോഗസ്​ഥരുടെ അരികിലെത്തിച്ചു കൂടുതൽ വിദഗ്​ധ പരിശോധനയ്​ക്ക്​ വിധേയമാക്കുകയും  പരിചരണം നൽകുകയും ചെയ്യും. കവാടങ്ങളിൽ ബോധവത്​കരണത്തിന്​ വേണ്ട സാമഗ്രികൾ ഒരുക്കും. കൈകഴുകലും സ്​റ്റെറിലൈസറുകളുടെ ഉപയോഗവും  നിർബന്ധമാക്കും. ഹസ്​തദാനത്തിന്​ നിരോധനമുണ്ടാവും. തുമ്മു​േമ്പാൾ മര്യാദ പാലിക്കാൻ ആവശ്യപ്പെടും. ആളുകൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണം, തിരക്ക്​  കൂട്ടരുത്​ തുടങ്ങിയ കർശന നിർദേശങ്ങളും നൽകും. ഇതെല്ലാം വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ രേഖപ്പെടുത്തിയ ബോർഡുകൾ സ്​ഥാപിക്കും

.   രോഗലക്ഷണമുള്ളവരോ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണമുള്ള ആളുകളുമായി സമ്പർക്കം പുലർത്തിയവരോ ഹറമിലേക്ക്​ വരരുതെന്ന്​ അറിയിച്ചുള്ള സന്ദേശങ്ങൾ  പ്രചരിപ്പിക്കും. ഹറമിലേക്ക്​ വരുന്നതിനു മുമ്പ്​ നിർബന്ധമായും മാസ്​ക്​ ധരിക്കാൻ ആവശ്യപ്പെടും. ഇൗ പറഞ്ഞ മുഴുവൻ കർശന വ്യവസ്ഥകളും പാലിച്ചാണ്​ പ്രവേശനം  അനുവദിക്കുക. മത്വാഫ്​ ത്വവാഫിന്​ മാത്രമാക്കും. ഏറ്റവും മുകളിലെ നിലയാണ്​ ത്വവാഫുകാർക്ക്​ മാത്രമാക്കുക. ഒന്നാംനില ​പ്രായംകൂടിയവർക്കും ഭിന്ന ശേഷിക്കാർക്കും  മാറ്റിവെക്കും

. ത്വവാഫിന്​ വരുന്നവർക്ക്​ പ്രവേശനത്തിന്​ കിങ്​ അബ്​ദുൽ അസീസ്​ ഗേറ്റും ത്വവാഫ്​ കഴിഞ്ഞാൽ പുറത്തേക്ക്​ പോകാൻ ജുസ്​ർനബി, സഫാ എന്നീ  കവാടങ്ങളാണ്​ നിശ്ചയിക്കുന്നത്​. ഇഹ്റാമില്ലാത്തവർക്ക്​ പ്രവേശിക്കാനും പുറത്തുപോകാനും 94, 89 എന്നീ നമ്പറിലുള്ള കവാടങ്ങൾ നിശ്ചയിക്കും. ത്വവാഫിനിടയിൽ  സമൂഹ അകലം പാലിക്കാൻ പ്ലാസ്​റ്റിക്​ ബാരിക്കേഡുകൾ വെക്കുക. ത്വവാഫിന്​ ആളെ കടത്തിവിടുന്നതിന്​ പ്രത്യേക സോർട്ടിങ്​ പോയിൻറുകൾ ഒരുക്കും.

നമസ്​കരിക്കാനെത്തുന്നവർക്ക്​ കിങ്​ അബ്​ദുല്ല കെട്ടിടത്തി​​െൻറ ഭാഗം തുറന്നുകൊടുക്കും. വെള്ളിയാഴ്​ച ഹറമിനടുത്തും ഹറമിലേക്ക്​ എത്തുന്ന റോഡുകളിലും കർശന  നിയന്ത്രണമേർപ്പെടുത്തും. ഹോട്ടലുകളിൽ കഴിയുന്നവരോട്​ ഹറമിലേക്ക്​ വരരുതെന്നും റൂമുകളിൽ നമസ്​കരിക്കുന്നതിനും ആവശ്യം. ഹറമിനടുത്തുള്ള​ സ്​ഥലങ്ങളിൽ  ആരോഗ്യ പരി​ശോധന കേന്ദ്രങ്ങൾ ഒരുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com