ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 21 പൈസയുമാണ് വർധിച്ചത്. ഇതോടെ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 80.38 രൂപയായും ഡീസലിന് 80.40 രൂപയായും ഉയർന്നു. തുടർച്ചയായ 21ാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞിട്ടും രാജ്യത്തെ എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത് തുടരുകയാണ്. 21 ദിവസത്തിനിടെ പെട്രോൾ വില 9.12 രൂപയും ഡീസൽ വില 11.01 രൂപയുമാണ് കൂട്ടിയത്. വാറ്റ് കൂടി ചേരുേമ്പാൾ സംസ്ഥാനങ്ങളിൽ ഈ നിരക്ക് വ്യത്യസ്തമായിരിക്കും
കോവിഡ് മഹാമാരിയിൽ വലയുന്ന ജനങ്ങൾക്ക് ഇരുട്ടടിയാവുകയാണ് ഇന്ധന വില വർധന. പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം പോലും വകവെക്കാതെയാണ് കേന്ദ്രം വില വർധിപ്പിക്കുന്നത്