Thursday, December 26, 2024
Google search engine
HomeCovid-19സംസ്ഥാനത്ത്​ 123 പേർക്ക് കൂടി​ കോവിഡ്​; 53 പേർക്ക്​ രോഗമുക്​തി

സംസ്ഥാനത്ത്​ 123 പേർക്ക് കൂടി​ കോവിഡ്​; 53 പേർക്ക്​ രോഗമുക്​തി

തിരുവനന്തപുരം: സംസ്ഥാനത്ത് 123​ പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. 53 പേർ രോഗമുക്​തി നേടി. ഇതിൽ 84 പേർ വിദേശത്ത്​ നിന്ന്​ വന്നവരാണ്.​ മറ്റ്​ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 33 പേർക്കും രോഗം സ്ഥിരീകരിച്ചു. ആറ്​ പേർക്ക്​ സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു.തുടർച്ചയായ ഏഴാം ദിവസമാണ്​ നൂറിലേറെ പേർക്ക്​ രോഗബാധ സ്ഥിരീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

പാലക്കാട്​-24, ആലപ്പുഴ-18, പത്തനംതിട്ട-13, കൊല്ലം-13, എറണാകുളം-10, തൃശൂർ-10, കണ്ണൂർ-9, കോഴിക്കോട്​-7, മലപ്പുറം-6, കാസർകോട്​-4, ഇടുക്കി-3, തിരുവനന്തപുരം-2, കോട്ടയം-2, വയനാട്​-2 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ള കോവിഡ്​ ബാധിതരുടെ കണക്ക്

സംസ്ഥാനത്ത്​ കോവിഡ്​ പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. ജൂലൈയാകു​​േമ്പാഴേക്കും പതിനയ്യായിരത്തിലധികം പ്രതിദിന പരിശോധനകളെങ്കിലും നടത്താനാണ്​ തീരുമാനം. വിദേശത്ത്​ നിന്ന്​ എത്തുന്നവർ കർശന സമ്പർക്കവിലക്ക്​ പാലിക്കണം. ചികിൽസയിലുള്ളവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ അതീവ ജാഗ്രത വേണം. ആഗസ്​​റ്റോടെ സംസ്ഥാനത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വർധിക്കു​മെന്നും മുഖ്യമന്ത്രി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com