Monday, December 23, 2024
Google search engine
HomeIndia5ജി മെയ്​ഡ്​ ഇൻ ഇന്ത്യ; സ്​പെക്​ട്രത്തിന് ടെലികോം വകുപ്പിനെ സമീപിച്ച്​ ജിയോ

5ജി മെയ്​ഡ്​ ഇൻ ഇന്ത്യ; സ്​പെക്​ട്രത്തിന് ടെലികോം വകുപ്പിനെ സമീപിച്ച്​ ജിയോ

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസി​​െൻറ വാർഷിക ജനറൽ ബോഡി മീറ്റിങ്ങിൽ 5ജി സ​േങ്കതിക വിദ്യ രാജ്യത്ത്​ എത്രയും വേഗം ലഭ്യമാക്കുമെന്ന്​ ചെയർമാൻ മുകേഷ്​ അംബാനി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, രണ്ട്​ ദിവസം കഴിയു​േമ്പാഴേക്കും ജിയോ 5ജി സ്​പെക്​ട്രത്തിന്​ വേണ്ടി ടെലികോം വകുപ്പിനെ സമീപിച്ചിരിക്കുകയാണ്​. തുടക്കത്തിൽ രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലാണ്​ ജിയോ പരീക്ഷണം നടത്താൻ ഒരുങ്ങുന്നത്​. പദ്ധതി വിജയിക്കുകയാണെങ്കിൽ ലോകത്ത്​ 5ജി ടെക്​നോളജി സ്വന്തമാക്കുന്ന വളരെ ചുരുക്കം രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറിയേക്കും.

അതിനോടൊപ്പം, മറ്റ്​ രാജ്യങ്ങൾക്ക്​ ഇൗ സാ​േങ്കതിക വിദ്യ കൈമാറാനും ജിയോക്ക്​ അവസരം ലഭിക്കും. രാജ്യം ടെലികോമുമായി ബന്ധപ്പെട്ട സാ​േങ്കതിക വിദ്യയിൽ ഇന്ത്യൻ ടെക്​നോളജി കമ്പനികളെയും ഇന്ത്യൻ നിർമാതാക്കളെയും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ്​ ജിയോയുടെ കടന്നുവരവെന്നതാണ്​ ശ്രദ്ധേയം. റിലയൻസ്​ ജിയോ 800 മെഗാഹെട്​സ്​ സ്​പെക്​ട്രത്തിനാണ്​ ആവശ്യപ്പെട്ടിരിക്കുന്നത്​.

സ്​പെക്​ട്രം ലഭിച്ചയുടനെ ട്രയൽ തുടങ്ങാൻ സാധിക്കുമെന്നും​ ജിയോ ടെലികോം വകുപ്പിനെ അറിയിച്ചിട്ടുണ്ട്​​. നിരവധി വിദഗ്​ധരുടെ മൂന്നുവർഷത്തോളം നീണ്ട പരിശ്രമങ്ങളാണ്​ വിജയത്തിലെത്താൻ പോവുന്നതെന്ന്​ കമ്പനി അവകാശപ്പെട്ടു.

സ്പെക്ട്രം ലഭ്യമായാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ 5ജി സാങ്കേതികവിദ്യ അവതരിപ്പിക്കാൻ കഴിയുമെന്നായിരുന്നു റിലയൻസി​​െൻറ വാർഷിക പൊതുയോഗത്തിൽ അംബാനി അറിയിച്ചത്​.  രാജ്യത്ത്​ ട്രയൽ നടത്തിയാൽ മാത്രമേ 5ജി സാ​േങ്കതിക വിദ്യ വിദേശ വിൽക്കാൻ സാധിക്കൂ എന്നും ടെലികോം വകുപ്പിനെ ജിയോ അറിയിച്ചിട്ടുണ്ട്​. ടെലികോം ഭീമന്മാരായ ഹ്വാവേ, എറിക്‌സണ്‍, നോക്കിയ, സാംസങ് എന്നിവരുമായാകും ആഗോള വിപണിയില്‍ ജിയോയുടെ മത്സരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com