Monday, December 15, 2025
Google search engine

Yearly Archives: 2020

പാർട്ടി ഓഫിസ് കെട്ടിടത്തിൽ സി.പി.എം പ്രവർത്തക തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ഉദിയൻകുളങ്ങരയിൽ സി.പി.എം പ്രവര്‍ത്തകയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സി.പി.എം പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. ഇവർ...

ട്രെയിനുകൾ നിർത്താനുള്ള തീരുമാനം പുന:പരിശോധിക്കും; ജനശതാബ്ദി നിലനിർത്തിയേക്കും

കോഴിക്കോട്: ട്രെയിനുകൾ നിർത്തിവെക്കാനുള്ള തീരുമാനം ദക്ഷിണ റെയിൽവെ പുനപ്പരിശോധിച്ചേക്കും. കോവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവെ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയർന്നതോടെയാണ് തീരുമാനം പുന:പരിശോധിക്കുന്നത്. ഇന്ന്...

എം.സി കമറുദ്ദീനെതിരെ പാർട്ടി അച്ചടക്ക നടപടി; നിക്ഷേപകരു​ടെ പണം തിരിച്ചു കൊടുക്കണം

മലപ്പുറം: എം.സി കമറുദ്ദീൻ എം.എൽ.എ ഉൾപ്പെട്ട ഫാഷൻ ഗോൾഡ്​ തട്ടിപ്പിൽ നടപടികളുമായി മുസ്​ലിം ലീഗ്​ സംസ്ഥാന നേതൃത്വം. കമറുദ്ദീനെതിരെ നടപടിയെടുക്കാൻ ലീഗ്​ നേതൃത്വം തീരുമാനിച്ചു. യു.ഡി.എഫ്​ ജില്ലാ ചെയർമാൻ സ്ഥാനത്ത്​ നിന്ന്​ കമറുദ്ദീനെ...

കാലിഫോർണിയയിൽ കാട്ടുതീ പടരുന്നു; മൂന്ന്​ മരണം

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ കാട്ടുതീയിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ആയിരക്കണക്കിന്​ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്​ടം സംഭവിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി വ്യത്യസ്​ത ഇടങ്ങളിൽ നിന്നും മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയതായി പൊലീസ്​ അറിയിച്ചു....

കൊറോണ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിക്കുമെന്ന് അമേരിക്കൻ പഠനം

വാഷിങ്ടൺ: കൊറോണ വൈറസ് തലച്ചോറിനെ ബാധിക്കുമെന്ന് കണ്ടെത്തൽ. കോവിഡിന്‍റെ ഭാഗമായി വരുന്ന തലവേദന, ആശക്കുഴപ്പം, പിച്ചും പേയും പറയുന്ന അവസ്ഥ ഇതെല്ലാം വൈറസ് നേരിട്ട് തലച്ചോറിനെ ബാധിക്കുന്നതുകൊണ്ടാണെന്ന് അമേരിക്കയിൽ ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനം...

യുവ ഗോൾ കീപ്പർ പ്രഭ്സുഖാൻ ഗിൽ ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഐഎസ്എൽ ഏഴാം സീസണിൽ ഭാവി വാഗ്ദാനമായ യുവ ഗോൾകീപ്പർ പ്രഭ്സുഖാൻ സിംഗ് ഗിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഭാഗമാകും. രണ്ട് വർഷത്തേക്കാണ് കരാർ. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച 19 കാരനായ ഗിൽ,...

അമേരിക്കക്ക്​ പുറത്തുള്ള ഇന്ത്യൻ അമേരിക്കൻ പൗരന്മാർ ബാലറ്റ് പേപ്പറിനുള്ള അപേക്ഷ 18ന് മുൻപ് സമർപ്പിക്കണം

വാഷിങ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ, രാജ്യത്തിനു പുറത്തുള്ള താമസിക്കുന്ന ഇന്ത്യൻ അമേരിക്കൻ പൗരന്മാർ സെപ്റ്റംബർ 18ന് മുമ്പ്​ ബാലറ്റ് പേപ്പറിന് അപേക്ഷ സമർപ്പിക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു. അമേരിക്കൻ പൗരത്വമുള്ള...

വിമാനാപകടത്തിൽ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേർ മരിച്ചു

aഒക് ലഹോമ സിറ്റി: അർകാൻസാസിലുണ്ടായ വിമാനാപകടത്തിൽ ഒക് ലഹോമിയിലെ കുടുംബത്തിലെ നാലു പേർ മരിച്ചു. ഒക് ലഹോമയിൽനിന്നും സൗത്ത് കരോളൈനയിലേക്ക് പുറപ്പെട്ട സിംഗിൾ എൻജിൻ വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​. അർക്കൻസാസ് ക്രോഫോർഡ് കൗണ്ടിയിലാണ് തകർന്നു...

സംസ്ഥാനത്ത് ഇന്ന് 3402 പേർക്ക് കോവിഡ്; 2058 പേർക്ക് രോഗമുക്തി

സമ്പര്‍ക്കത്തിലൂടെ 3120 പേര്‍ക്ക് രോഗം; 12 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3120 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 235 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല....

റഷ്യ കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി

മോസ്കോ: ലോകത്തെ ആദ്യ കോവിഡ് വാക്സിന് അനുമതി നൽകിയ റഷ്യ ഇപ്പോൾ വാക്സിൻ പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങി. വാക്സിെൻറ പ്രദേശിക വിതരണം ഉടൻ ആരംഭിക്കുമെന്ന് റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റഷ്യൻ തലസ്ഥാന നഗരിയിലെ ഭൂരിഭാഗം...
- Advertisment -
Google search engine

Most Read

WP2Social Auto Publish Powered By : XYZScripts.com