തിരുവനന്തപുരം: തിങ്കളാഴ്ച 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 167 പേർക്ക് രോഗം ഭേദമായി. 35 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തുനിന്ന് വന്നവരും 65 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. ചികിത്സയിലിരുന്ന രണ്ടു പേർ മരണത്തിന് കീഴടങ്ങി -മുഖ്യമന്ത്രി അറിയിച്ചു
മഞ്ചേരി മെഡിക്കൽ കോളേജിൽ 82കാരനായ മുഹമ്മദും, എറണാകുളം മെഡിക്കൽ കോളേജിൽ 66കാരനായ യൂസുഫ് സൈഫുദ്ദീനുമാണ് മരിച്ചത്. മരിച്ച മുഹമ്മദ് സൗദി സന്ദർശനം കഴിഞ്ഞ് വന്നതാണ്. അർബുദത്തിന് ചികിത്സയിലായിരുന്നു. യൂസുഫിന് വിവിധ രോഗങ്ങൾ അലട്ടിയിരുന്നു. എറണാകുളം മാർക്കറ്റിൽ ഷോപ്കീപ്പറായിരുന്നു
ഇന്ന് രോഗം ബാധിച്ചവർ (ജില്ലകളിൽ)
മലപ്പുറം 35
പത്തനംതിട്ട 26
എറണാകുളം 25
കോഴിക്കോട് 15
ആലപ്പുഴ 15
തൃശൂർ 14
കൊല്ലം 11
കണ്ണൂർ 11
പാലക്കാട് 8
വയനാട് 8
തിരുവനന്തപുരം 7
കോട്ടയം 6
ഇടുക്കി 6
കാസർകോട് 6
ഇന്ന് രോഗം ഭേദമായവർ (ജില്ലകളിൽ)
പാലക്കാട് 33
പത്തനംതിട്ട 27
എറണാകുളം 16
തൃശൂർ 16
മലപ്പുറം 13
കാസർകോട് 12
കോട്ടയം 11
കൊല്ലം 10
കണ്ണൂർ 10
തിരുവനന്തപുരം 7
ആലപ്പുഴ 7
കോഴിക്കോട് 5
2252 പേർ ചികിത്സയിൽ
സംസ്ഥാനത്ത് ഇതുവരെ 5622 പേർക്ക് കോവിഡ് ബാധിച്ചു. 2252 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 1,83,291 പേർ നിരീക്ഷണത്തിലുണ്ട്
പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ പിൻവലിച്ചു
ഒരാഴ്ചയായി പൊന്നാനിയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ഡൗൺ പിൻവലിക്കാൻ തീരുമാനിച്ചു. തിങ്കൾ രാത്രി 12 ഓടെ പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ അവസാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു