Wednesday, January 22, 2025
Google search engine
HomeUncategorized11,999 രൂപയ്ക്ക് 4GB RAM, 5,000mAh ബാറ്ററി, വിസ്മയ ഫോൺ ഇന്ത്യയിലെത്തി

11,999 രൂപയ്ക്ക് 4GB RAM, 5,000mAh ബാറ്ററി, വിസ്മയ ഫോൺ ഇന്ത്യയിലെത്തി

രാജ്യാന്തര സ്മാർട്ട്ഫോൺ വിപണിയിലെ പ്രമുഖ കമ്പനിയായ ഇസെഡ്ടിഇയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. ഇസെഡ്ടിഇ ബ്ലേഡ് എ2 പ്ലസ് എന്ന ഹാൻഡ്സെറ്റ് ഫ്ലിപ്കാർട്ട് വഴിയാണ് വിൽപന നടക്കുന്നത്. അത്യുഗ്രൻ ഫീച്ചറുകളുള്ള ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ വില 11,999 രൂപയാണ്.  ഇത്രയും കുറഞ്ഞ വിലയ്ക്ക് ഇപ്പോൾ ലഭിക്കുന്ന 4ജിബി റാം, 5000 എംഎഎച്ച് ബാറ്ററി ഫീച്ചറുകളുള്ള ഹാൻഡ്സെറ്റും ബ്ലേഡ് എ2 പ്ലസ് തന്നെയാണ്. ഇന്ത്യയിൽ ബ്ലേഡ് എ2 പ്ലസിന്റെ 4ജിബി റാം വേരിയന്റ് മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ വിപണിയിൽ ഈ വിലയ്ക്ക് ലഭിക്കുന്ന മറ്റു ഫോണുകൾകളിലൊന്നും ലഭ്യമല്ലാത്ത ഫീച്ചറുകളാണ് ബ്ലേഡ് എ2 പ്ലസ് വാഗ്ദാനം ചെയ്യുന്നത്. ഗോൾഡ്, സിൽവർ വേരിയന്റുകള്‍ മാത്രമാണ് ഫ്ലിപ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.  ഇതേ ഹാന്‍ഡ്സെറ്റിന്റെ 3ജിബി വേരിയന്റും ചൈനയിൽ അവതരിപ്പിച്ചിരുന്നു. നിലവിൽ പുറത്തിറങ്ങുന്ന ഒട്ടുമിക്ക ഹാൻഡ്സെറ്റുകളിലും 3, 4 ജിബി റാം ആണുള്ളത്. ഇത്രയും വിലകുറച്ചുള്ള 4 ജിബി റാം ഹാൻഡ്സെറ്റിന് ഇന്ത്യൻ വപിണിയിൽ വൻ ജനപ്രീതി നേടാനാകുമെന്നാണ് കരുതുന്നത്.  ബ്ലേഡ് എ2 പ്ലസിൽ മെറ്റൽ യുനിബോഡി, ചതുരാകൃതിയിലുള്ള ക്യാമറ, ഫ്ലാഷ്, ഫിംഗർപ്രിന്റ് സ്കാനർ എന്നിവ പ്രധാന ഫീച്ചറുകളാണ്. ഒരിക്കല്‍ ചാര്‍ജ് ചെയ്താൽ 22 മണിക്കൂർ വരെ തുടർച്ചയായി സംസാരിക്കാം. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, 64 ബിറ്റ് മീഡിയടെക് MT6750T ഒക്ടാ കോർ പ്രോസസർ, 32 ജിബി സ്റ്റോറേജ് (128 ജിബി വരെ ഉയർത്താം), ഹൈബ്രിഡ് ഡ്യുവൽ സിം, ആൻഡ്രോയ്ഡ് മാഷ്മലോ അടിസ്ഥാനമാക്കിയുള്ള മിഫേവർ 3.5 ഒഎസ്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാപിക്സൽ സെൽഫി ക്യാമറ (ഫുള്‍ എച്ച്ഡി വിഡിയോ ഷൂട്ട് ചെയ്യാന്‍ കഴിയും), പ്രധാന കണക്റ്റിവിറ്റി സേവനങ്ങൾ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com