220 വലിയ കടൽവെള്ളരികൾക്ക് 155.5 കിലോയോളം തൂക്കം വരും
കൊച്ചി: ലക്ഷദ്വീപിൽ ഒരാഴ്ചക്കിടെ വീണ്ടും കടൽവെള്ളരി വേട്ട. അഗത്തി ദീപിൽനിന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ 1.56 കോടി വിലവരുന്ന 220 വലിയ കടൽവെള്ളരികൾ പിടിച്ചെടുത്തത്. ഇതിന് 155.5 കിലോയോളം തൂക്കം വരും. പ്രതികളെ പിടികൂടാനായിട്ടില്ല.
ലക്ഷദീപിൽ വന്യജീവി വാരാഘോഷം നടക്കുന്നതിനിടെയാണ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ച കടൽവെള്ളരി എന്ന സമുദ്രജീവിയുടെ വൻ ശേഖരം പിടികൂടിയത്. സംസ്കരിച്ച ശേഷം മത്സ്യം പാക്ക് ചെയ്യുന്ന 10 വലിയ പെട്ടികളിലാക്കി സൂക്ഷിച്ച നിലയിൽ അഗത്തി ഫിഷ് ലാൻഡിങ് ജെട്ടിക്ക് സമീപത്തുനിന്നാണ് ഇത് പിടിച്ചെടുത്തത്. ഫെബ്രുവരിയിൽ 4.25 കോടിയുടെയും ഏതാനും ദിവസം മുമ്പ് 20 ലക്ഷത്തിെൻറയും കടൽവെള്ളരി പിടികൂടിയിരുന്നു.