Wednesday, January 22, 2025
Google search engine
HomeInternationalസൗദിയിൽ വേതന സുരക്ഷാനിയമം അവസാന ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ

സൗദിയിൽ വേതന സുരക്ഷാനിയമം അവസാന ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ

ജോലിക്കാരുടെ ശമ്പളം ബാങ്ക് വഴി നൽകണം

റിയാദ്: സൗദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തി​െൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ നാല് പേർ വരെയുള്ള നന്നെ ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമത്തി​ െൻറ മാനദണ്ഡങ്ങൾ ബാധകമാവും. തൊഴിലാളികളുടെ ശംബളം താമസം കൂടാതെ ബാങ്ക് ട്രാൻസ്​-ഫർ വഴി നൽ കണമെന്നതാണ് നിയമത്തി​െൻറ മുഖ്യവശം.

രാജ്യത്തെ 374,000 സ്ഥാപനങ്ങൾ ഈ ഗാനത്തിൽ പെട്ടതായുണ്ടെന്നാണ് മന്ത്രാലയത്തി​െൻറ കണക്ക്. വൻകിട സ്ഥാപനങ്ങളിലാണ് വേതന സുരക്ഷാനിയമം ആദ്യം നടപ്പാക്കിത്തുടങ്ങിയത്. അവസാന ഘട്ടത്തിലാണ് നന്നെ ചെറിയ സ്ഥാപനങ്ങൾക്ക് നിയമം ബാധകമാക്കുന്നത്.

തൊഴിൽ പ്രശ്‌നങ്ങൾ ഉടലെടുക്കുന്നത് കുറക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് തൊഴിൽ മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ശംബളം കൃത്രിമവും താമസവുംകൂടാതെ തൊഴിലാളിക്ക് നൽകണമെന്നും അത് ബാങ്ക് വഴിയാക്കുന്നതിലൂടെ രേഖാമൂലമാകുമെന്നുമാണ് നിയമത്തി​െൻറ താൽപര്യം.

അവകാശ ലംഘനം കുറക്കാനും ഇടപാടുകൾ സുതാര്യമാക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. അനിവാര്യ ഘട്ടത്തിൽ മന്ത്രാലയത്തിന് ഇത് നിരീക്ഷിക്കാനും പരിശോധിച്ച് ഉറപ്പുവരുത്താനും സാധിക്കുമെന്നതും നിയമത്തി​െൻറ ഗുണവശമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com