Wednesday, January 22, 2025
Google search engine
HomeIndiaസൊമാറ്റോയിലും പിരിച്ചുവിടൽ; 541 പേർക്ക് ജോലി നഷ്ടം

സൊമാറ്റോയിലും പിരിച്ചുവിടൽ; 541 പേർക്ക് ജോലി നഷ്ടം

ന്യൂഡൽഹി: രാജ്യത്തെ മൂൻനിര ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലും പിരിച്ചുവിടൽ. 541 പേർക്കാണ് സൊമാറ്റോയിൽ ജോലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരുടെ 10 ശതമാനമാണിത്. സൊമാറ്റോയുടെ സോഫ്റ്റ്​വെയർ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനത്തിൽ മെച്ചപ്പെടുത്തിയതോടെയാണ് ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചത്.

കമ്പനിയുടെ സാങ്കേതിക വിഭാഗങ്ങളിലേക്ക് ഇപ്പോഴും നിയമനം നടത്തുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ജോലി നഷ്ടമായത് കസ്റ്റമർ, ഡെലിവറി, മർച്ചന്‍റ് വിഭാഗങ്ങളിലെ തൊഴിലാളികൾക്കാണ്. ഇവർക്ക് 2 മുതൽ 4 മാസത്തെ ശമ്പളവും 2020 വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com