തിരുവനന്തപുരം: സംസ്ഥാനത്ത് 608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് ഇന്നാണ്. തിരുവനന്തപുരത്ത് മാത്രം 201 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിൽ രോഗം ബാധിച്ച 26 പേരുടെ ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോർട്ട് െചയ്തു.
സമ്പർക്കം വഴി 396 പേർക്കും വിദേശത്തുനിന്നെത്തിയ 130 പേർക്കും, മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ 68 പേർക്കും, ആരോഗ്യപ്രവർത്തകർ എട്ടുപേർക്കും രോഗം സ്ഥിരീകരിച്ചു. ബി.എസ്.എഫ് ഒന്ന്, ഐ.ടി.വി.ബി രണ്ട്, സി.ഐ.എസ്.എഫ് രണ്ട് എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.
കാസർകോട് 44, കണ്ണൂർ 12, കോഴിക്കോട് 58, വയനാട് 12, മലപ്പുറം 58, തൃശൂർ 42, എറണാകുളം 70, പാലക്കാട് 26, കോട്ടയം25, ഇടുക്കി, ആലപ്പുഴ 34, പത്തനംതിട്ട മൂന്ന്, കൊല്ലം 23 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. 181 പേർ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി അറിയിച്ചു.
കാസർകോട് 5, കണ്ണൂർ 49, കോഴിക്കോട് 21, മലപ്പുറം 9, തൃശൂർ ഒമ്പത്, പാലക്കാട് 49, കോട്ടയം അഞ്ച്, ആലപ്പുഴ 17, പത്തനംതിട്ട , കൊല്ലം രണ്ട്, തിരുവനന്തപുരം 15 പേരും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനകം 14,227 സാമ്പിളുകൾ പരിശോധിച്ചു. 1,80,594 പേർ നിരീക്ഷണത്തിലുണ്ട്. 4376 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
8930 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 4454 പേർ നിലവിൽ ചികിത്സയിലുണ്ട്. ആകെ 2,52302 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 7754 സാമ്പിളുകളുടെ പരിേശാധന ഫലം വരാനുണ്ട്. സെൻറിനൽ സർവലൈൻസിെൻറ ഭാഗമായി ആരോഗ്യപ്രവർത്തകർ അന്തർ സംസ്ഥാന തൊഴിലാളികൾ തുടങ്ങിയ മുൻഗണന ഗ്രൂപ്പുകളിൽ നിന്ന് 79,723 സാമ്പിളുകൾ ശേഖരിച്ചതിൽ 75,338 സാമ്പിളുകൾ നെഗറ്റീവായി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി ഉയർന്നു.