Thursday, December 26, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 151 പേർക്ക്​ കൂടി കോവിഡ്​; 131 പേർക്ക്​ രോഗമുക്തി

സംസ്​ഥാനത്ത്​ 151 പേർക്ക്​ കൂടി കോവിഡ്​; 131 പേർക്ക്​ രോഗമുക്തി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 151 ​േപർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി.  വിദേശത്തുനിന്നെത്തിയ 86 പേർക്കും, മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തിയ 51 പേർക്കുമാണ്​​ രോഗം സ്​ഥിരീകരിച്ചത്​. 13 ​പേർക്ക്​ സമ്പർക്കം വഴിയും രോഗം സ്​ഥിരീകരിച്ചു

. കാസർകോട്​ 10, കണ്ണൂർ 27, കോഴി​േക്കാട്​ ആറ്​, മലപ്പുറം 34, വയനാട്​ മൂന്ന്​, തൃ​ശൂർ 18, പാലക്കാട്​ 17, എറണാകുളം 12, ഇടുക്കി ഒന്ന്​, കോട്ടയം നാല്​, ആലപ്പുഴ എട്ട്​, പത്തനംതിട്ട ആറ്​, കൊല്ലം മൂന്ന്​ തിരുവനന്തപുരം നാല്​ പേർക്കുമാണ്​ രോഗം സ്​ഥിരീകരിച്ചത്​. തുടർച്ചയായ 13ാം ദിവസവും നൂറിലേറെ ​പേർക്ക്​ രോഗം സ്​ഥിരീകരിച്ചു.

തിരുവനന്തപുരം മൂന്ന്​, കൊല്ലം 21, പത്തനംതിട്ട അഞ്ച്​, ആലപ്പുഴ ഒമ്പത്​, കോട്ടയം ആറ്​, ഇടുക്കി രണ്ട്​, എറണാകുളം ഒന്ന്​, തൃശൂർ 16, പാലക്കാട്​ 11, മലപ്പുറം 12, കോഴിക്കോട്​ 15, വയനാട്​ രണ്ട്​, കണ്ണൂർ 13, കാസർകോട്​ 16 എന്നിങ്ങനെയാണ്​ രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.

  കഴിഞ്ഞ 24 മണിക്കൂറിനകം 6564 സാമ്പിളുകൾ പരിശോധിച്ചു. 4593 പേർക്ക്​ സംസ്​ഥാനത്ത്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചു. 2130 പേർ ചികിത്സയിലുണ്ട്​. 1,87,219 പേർ നിരീക്ഷണത്തിൽ കഴിയുന്നു. 2831 പേർ ആശുപത്രികളിലാണ്​. 290 പേരെ ഇന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4042 സാമ്പിളുകളുടെ റിസർട്ട്​ വരാനുണ്ട്​.

ഹോട്ട്​സ്​പോട്ടുകൾ 124 ആയി ഉയർത്തി. ട്രിപ്പിൾ ലോക്​ഡൗൺ നിലവിലുള്ള പൊന്നാനിയിൽ ​െപാലീസ്​ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഉത്തരമേഖല ഐ.ജി അശോക്​ യാദവ്​ പൊന്നാനിയിൽ പൊലീസി​​െൻറ  പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകിവരുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com