Friday, December 27, 2024
Google search engine
HomeCovid-19സംസ്​ഥാനത്ത്​ 1184 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 956

സംസ്​ഥാനത്ത്​ 1184 പേർക്ക്​ കൂടി കോവിഡ്​; സമ്പർക്കം 956

തിരുവനന്തപുരം: സംസ്​ഥാനത്ത്​ 1184 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഏഴുമരണവും സ്​ഥിരീകരിച്ചു. 784 പേർ രോഗമുക്തി നേടി. 956 സമ്പർക്കത്തിലൂടെ പേർക്ക്​ രോഗം സ്​ഥിരീകരിച്ചു. 114 ഉറവിടമറിയാത്ത കേസുകൾ. 106 പേർ വിദേശത്തുനിന്നെത്തിയവരും 73 പേർ മറ്റു സംസ്​ഥാനങ്ങളിൽ നിന്നെത്തയവരുമാണ്​. 41 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്​ഥിരീകരിച്ചു.

തിരുവനന്തപുരം 200, കൊല്ലം 41, പത്തനംതിട്ട നാല്​, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, ഇടുക്കി 10, തൃശൂർ 40, മലപ്പുറം 255, പാലക്കാട്​ 147, വയനാട്​ 33, കോ​ഴിക്കോട്​ 66, കണ്ണൂർ 63, കാസർകോട്​ 146 എന്നിങ്ങനെയാണ്​ ജില്ല തിരിച്ചുള്ളവരുടെ കണക്കുകൾ.

എറണാകുളം പള്ളിക്കൽ സ്വദേശി നഫീസ, കോഴിക്കോട്​ കൊയിലാണ്ടി സ്വദേശി അബൂബക്കർ, തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജമ, കൊല്ലം മയിലക്കാട്​ സ്വദേശി ദേവദാസ്​, കാസർകോട്​ നീലേശ്വരം സ്വദേശി മുഹമ്മദ്​കുഞ്ഞ്​, വയനാട്​ കൽപ്പറ്റ സ്വദേശി അരുവിക്കുട്ടി എന്നിവരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​.

തിരുവനന്തപുരത്ത്​ വലിയ കമ്യൂണിറ്റി ക്ലസ്​റ്ററുകളിൽ ഞായറാഴ്​ച 2800 പരിശോധനകളാണ്​ നടത്തിയത്​. 288 എണ്ണം പോസിറ്റീവായി. കള്ളിക്കാട്​, വെള്ളറട, നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവ ലാർജ്​ ക്ലസ്​റ്ററായി മാറിയേക്കാം. ഇവിടങ്ങളിൽ പ്രത​ിരോധ പ്രവർത്തനം ഊർജിതമാക്കി. തിരുവനന്തപുരം റൂറൽ സെക്ഷനിൽ സമ്പർക്കബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നത്​ സംബന്ധിച്ച അവബോധം സൃഷ്​ടിക്കുന്നതിന്​ ദക്ഷിണ​േമഖല പൊലീസ്​ ഐ.ജി ഹർഷിത അത്തല്ലൂരിക്ക്​ പ്രത്യേക ചുമതല നൽകി.

കാസർകോട്​, കണ്ണൂർ, കോഴി​ക്കോട്​ റൂറൽ, കോഴിക്കോട്​ സിറ്റി, പാലക്കാട്​, വയനാട്​, തൃ​ശൂർ സിറ്റി, എറണാകുളം റൂറൽ ഇവിടങ്ങളിൽ ആരോഗ്യസുരക്ഷ പ്രോ​ട്ടോക്കോൾ തൃപ്​തികരമായി നടപ്പിലാക്കുന്നു. ഇക്കാര്യത്തിൽ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്നതിനും വിലയിരുത്തുന്നതിനും ഐ.ജിമാർ, ഡി.ഐ.ജിമർ ജില്ല ​പൊലീസ്​ മേധാവിമാർ എന്നിവരുടെ യോഗം വിളിച്ചു. തീരദേശത്ത്​ കോവിഡ്​ പടരുന്ന സാഹചര്യത്തിൽ മത്സ്യതൊഴിലാളി പ്ര​ശ്​നം പരിഹരിക്കുന്നതിനും വിവിധ മേഖലകളിലെ ഏകോപനം സ്വീകരിക്കുന്നതിനും ഐ.ജി എസ്​. ശ്രീജിത്തിനെ നിയമിച്ചു. കോസ്​റ്റൽ പൊലീസ്​ ഇദ്ദേഹത്തെ സഹായിക്കും. കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം നിയന്ത്രണം നടത്തി സുരക്ഷ ഉറപ്പാക്കുന്ന നെയ്​ബർഹുഡ്​ വാച്ച്​ സിസ്​റ്റം ജനമൈത്രി പൊലീസി​െൻറ സഹായത്തോടെ സംസ്​ഥാനത്ത്​ നടപ്പിലാക്കും.

ആലപ്പുഴ ജില്ലയിൽ പാണാവള്ളിയിൽ പുതിയ ലിമിറ്റഡ്​ ക്ലസ്​റ്റർ രൂപപ്പെട്ടു. വെട്ടക്കൽ, കടക്കരപ്പള്ളി, ചെട്ടികാട്​ എന്നീ വലിയ ക്ലസ്​റ്ററുകളിലും രോഗവ്യാപനം ഉയരുന്നു. എറണാകുളത്ത്​ ഫോർട്ട്​ കൊച്ചി ക്ലസ്​റ്ററിലാണ്​ പ്രധാന രോഗവ്യാപനം. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നു. ആലുവ ക്ലസ്​റ്ററിൽ രോഗവ്യാപനം കുറയുന്നു. ക്ലസ്​റ്ററിൽ ഉൾപ്പെട്ട കൂടുതൽ സ്​ഥലങ്ങളിൽ ഇളവുകൾ അനുവദിച്ചു. പുതിയ കേസുകൾ റി​േപ്പാർട്ട്​ ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രമാണ്​ നിലവിൽ നിയന്ത്രണം.

മലപ്പുറം ജില്ലയിൽ കോവിഡ്​ കേസുകൾ കൂടുന്നു. ഇന്നലെ 147 പേർക്ക്​ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചു. ഇന്ന്​ 255 പേർക്കും രോഗം സ്​ഥിരീകരിച്ചു. കോഴിക്കോട്​ ജില്ലയിൽ അന്തർ സംസ്​ഥാന തൊഴിലാളികൾക്കിടയിൽ രോഗം വ്യാപിക്കുന്നു. മൂന്നുദിവസത്തിനിടെ 36 പേർക്ക്​ പോസിറ്റീവായി. വലിയങ്ങാടിയും വെള്ളയിലും ക്ലസ്​റ്റർ പട്ടികയിൽ ഉൾപ്പെ​ട്ടു.

ലോക്​ഡൗൺ കാലത്ത്​ കർണാടക മണ്ണിട്ട്​ അടച്ച മാക്കൂട്ടം പാത ചരക്കുവാഹനങ്ങൾക്കായി തുറന്നു. ഇവിടെ കോവിഡ്​ പരിശോധനക്കും വി​വര ശേഖരണത്തിനുമാവശ്യമായ നടപടികൾ സ്വീകരിച്ചു. കോവിഡ്​ ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്​ത്​ രാവിലെ ഏഴുമുതൽ വൈകിട്ട്​ ആറുവരെയുള്ള സമയം തിരഞ്ഞെടുത്ത്​ ആ സമയത്ത്​ ചെക്​പോസ്​റ്റിൽ എത്തണം. ചെക്​പോസ്​റ്റിൽ തിരക്ക്​ ഒഴിവാക്കുന്നതിനാണിത്​.

തിരുവനന്തപുരത്ത്​ മഴക്കെടുതിയിൽ 37 വീടുകൾ പൂർണമായും 218 വീടുകൾ ഭാഗികമായും തകർന്നു. രണ്ട്​ ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാർപ്പിച്ചു. കർഷകരുടെ കൃഷി വൻതോതിൽ നശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com