42 പേര് രോഗമുക്തി നേടി, ചികിത്സയിലുള്ളത് 2015 പേര്, ഇതുവരെ രോഗമുക്തി നേടിയവര്‍ 2150
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കണ്ണൂര്‍ 26, തൃശൂര്‍ 17, കൊല്ലം, ആലപ്പുഴ 10 വീതം, തിരുവനന്തപുരം ഒമ്പത്, എറണാകുളം, കോഴിക്കോട് ഏഴ് വീതം, കാസർകോട് ആറ്, കോട്ടയം, മലപ്പുറം, വയനാട് അഞ്ച് വീതം, ഇടുക്കി, പാലക്കാട് നാല് വീതം, പത്തനംതിട്ട മൂന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്
. രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര് വിദേശ രാജ്യങ്ങളില്‍നിന്നും 36 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈത്ത് – 19, യു.എ.ഇ – 15, ഒമാന്‍ – 13, സൗദി അറേബ്യ – 10, ഖത്തര്‍ – 4, ബഹ്റൈന്‍ – 4, നൈജീരിയ – 2, ഘാന – 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍നിന്ന് വന്നവര്‍.
കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്നാട് – 5, തെലുങ്കാന- 2, ഛത്തീസ്ഗഡ് – 2, ജമ്മുകാശ്മീര്‍, രാജസ്ഥാന്, ഗുജറാത്ത് – ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ അഞ്ച് സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും കോട്ടയം ജില്ലയിലെ നാലുപേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലെ ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍നിന്നുള്ള ഏഴുപേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള ആറുപേരുടെയും ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസർകോട് ജില്ലകളില്‍നിന്നുള്ള അഞ്ചുപേരുടെ വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള മൂന്നുപേരുടെയും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള രണ്ടുപേരുടെയും തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് നിലവിൽ ചികിത്സയിലുള്ളത്. 2150 പേര് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര് വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൈൻറനിലും 2611 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെൻറഡ് സാമ്പിള്‍, സെൻറനല് സാമ്പില്‍, പൂള്‍ഡ് സെൻറനില്, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെൻറിനല്‍ സര്വൈലന്സിെൻറ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന ഗ്രൂപ്പുകളില്‍നിന്ന് 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഞായറാഴ്ച 13 പുതിയ ഹോട്ട്സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം നഗരസഭ (കണ്ടൈന്മെൻറ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി നഗരസഭയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്പറേഷന് (67) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. നിലവില്‍ ആകെ 124 ഹോട്ട് സ്പോട്ടുകളാണുള്ളത്.