Thursday, January 23, 2025
Google search engine
HomeCovid-19സംസ്​ഥാനത്ത്​ ഇന്ന്​ 1417 പേർക്ക്​ കോവിഡ്​

സംസ്​ഥാനത്ത്​ ഇന്ന്​ 1417 പേർക്ക്​ കോവിഡ്​

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച 1417 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. 1242 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. ഉറവിടം അറിയാത്ത 105 കേസുകളാണ്​ ഇന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. 1426 പേർ​ രോഗമുക്​തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഞ്ചുമരണം റിപ്പോർട്ട്​ ചെയ്​തു. തിരുവനന്തപുരം സ്വദേശി വർക്കല ചെല്ലയ്യ (68 ), കണ്ണൂർ കോളയാട്​ സ്വദേശി കുംഭ മാറാടി(75 ), എറണാകുളം ചെല്ലാനം റീത്ത ചാൾസ്​ (87), വെള്ളനാട്​ പ്രേമ (52), തിരുവനന്തപുരം വലിയ തുറ മണിയൻ (80) എന്നിവരാണ്​ മരിച്ചത്​.

വിദേശത്തു നിന്ന്​ വന്ന 62 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 72 മറ്റു സംസ്​ഥാനം, 36 ഹെൽത്ത്​ വർക്കർമാർ എന്നിവർക്കും രോഗം സ്​ഥിരീകരിച്ചു.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്​:

തിരുവനന്തപുരം 297

മലപ്പുറം 242

കോഴിക്കോട്​ 158

ആലപ്പുഴ 146

പാലക്കാട്​ 141

കാസർകോട്​ 147

എറണാകുളം 133

തൃശൂർ 32

കണ്ണുർ 30

െകാല്ലം 25

കോട്ടയം 24

പത്തനംതിട്ട 20

വയനാട്​ 18

ഇടുക്കി 04

24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. സംസ്​ഥാനത്ത്​ കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു.

ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ ആറ് ക്ലസ്റ്ററുകളിലായി കോവിഡ് വ്യാപനം തുടരുകയാണ്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിവടങ്ങളാണ് അത്.

കോട്ടയം ജില്ലയിൽ അതിരമ്പുഴ, ഏറ്റുമാനൂർ മേഖലകളിൽ സമ്പർക്കവ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. ഏറ്റുമാനൂർ ക്ലസ്റ്ററി​െൻറ ഭാഗമായിരുന്ന അതിരമ്പുഴ പഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചു.

എറണാകുളത്ത് ഫോർട്ട് കൊച്ചി ക്ലസ്റ്ററിലും രോഗവ്യാപനം തുടരുന്നു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലാണ് കൂടുതൽ കേസുകളുള്ളത്. കണ്ടെയ്ൻമെൻറ്​ സോണിലെ വ്യവസായശാലകൾക്ക് കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പ്രവർത്തനാനുമതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

    WP2Social Auto Publish Powered By : XYZScripts.com